കാക്കനാട്: ജില്ല സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട സര്‍ക്കാര്‍ ഉത്തരവിനെതിരെ അനുകൂല കോടിതി വിധിയുമായി എത്തിയ മുന്‍ പ്രസിഡന്റ് എന്‍.പി.പൗലോസിനും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും ചുമതയേല്‍ക്കാനായില്ല. ബുധനാഴ്ച വൈകിട്ട് നാലോടെ പ്രഡിഡന്റ് ഉള്‍പ്പെടെ പത്ത് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണ് ബാങ്ക് ആസ്ഥാനത്ത് ചുതമലയേല്‍ക്കാന്‍ എത്തിയത്.
എന്നാല്‍ ബാങ്ക് ജനറല്‍ മാനേജര്‍ പ്രഡിഡന്റിനെ രജിസ്റ്ററില്‍ ഒപ്പ് വെയ്‌ക്കാന്‍ അനുമതി നല്‍കിയില്ല. മുന്‍ പ്രസിഡന്റിനേയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും തിരിച്ചെടുക്കാന്‍ രജിസ്ട്രാര്‍ക്കാണ് കോടതി ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും അതുകൊണ്ട് രജിസ്ട്രാറില്‍ നിന്ന് ഉത്തരവില്ലാതെ രജിസ്റ്ററില്‍ ഒപ്പ് വയ്‌പ്പിക്കാന്‍ തനിക്ക് അധികാരമില്ലെന്ന് ജനറല്‍ മാനേജര്‍ പി.ബി.ഓനക്കുട്ടന്‍ വ്യക്തമാക്കി.
സഹകരണ സംഘം രജിസ്ട്രാറില്‍ നിന്ന് അനുകൂല ഉത്തരവ് ഉണ്ടാവാതെ പോകില്ലെന്ന് നിലപാട് സ്വീകരിച്ച മുന്‍ പ്രസിഡന്റും അംഗങ്ങളും ബാങ്കിനുള്ളില്‍ രാത്രി വൈകിയും പ്രതിഷേധത്തിലാണ്. നിലവിലെ ഭരണസമിതിയെ പിരിച്ചു വിട്ടത് ചോദ്യം ചെയ്ത് മുന്‍ പ്രസിഡന്റും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും നല്‍കിയ ഹരജി പരിഗണിച്ച ഹൈക്കോടതി, സര്‍ക്കാര്‍ ഉത്തരവ് അസാധുവാക്കി എന്‍.പി.പൗലോസിന്റെ നേതൃത്തിലുള്ള കമ്മിറ്റിയോട് ചുമതലയേല്‍ക്കാന്‍ കഴിഞ്ഞ ഉത്തരവിട്ടത്. ചൊവ്വാഴ്ചയുണ്ടായ കോടിതി വിധി അറിയില്ലെന്ന് പറയുന്ന രജിസ്ട്രാര്‍, കോടിയെയും ജനാധിപത്യത്തേയും വിഢികളാക്കാനാണ് ശ്രമിക്കുന്നതെന്ന് എന്‍.പി.പൗസോസ് ആരോപിച്ചു.
യു.ഡി.എഫ് നേതൃത്വത്തിലുണ്ടായിരുന്ന എറണാകുളം ജില്ല സഹകരണ ബാങ്ക് ഭരണസമിതിയെ കഴിഞ്ഞ ഫെബ്രുവരി 18നാണ് ക്വാറം ഇല്ലെന്ന കാരണത്താല്‍ സഹകരണ സംഘം രജിസ്ട്രാര്‍ പിരിച്ചുവിട്ടത്. സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ ഭരണ നിര്‍വഹണ സമിതി അന്ന് ഉച്ചക്ക് ശേഷം ചുമതയേല്‍ക്കുകയും ചെയ്തിരുന്നു. എന്‍.പി. പൗലോസ് പ്രസിഡന്റായ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് എല്‍.ഡി.എഫിന്റെ പത്ത് അംഗങ്ങളുടെ രാജിയോടെ ഭരണ സമിതിക്കു ഭൂരിപക്ഷം ഇല്ലെന്ന് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പിരിച്ചു വിടല്‍.
ഡയറക്ടര്‍ ബോര്‍ഡില്‍ മുന്‍ സര്‍ക്കാരിന്റെ രണ്ട് നോമിനികള്‍ ഉള്‍പ്പെടെ 12 അംഗങ്ങളുടെ ഭൂരിപക്ഷത്തിലായിരുന്നു യു.ഡി.എഫ് ഭരണം നടത്തിയിരുന്നത്.
ഇതിനിടെ യു.ഡി.എഫിന്റെ ഒരംഗത്തെ ആധുവാക്കിയതും അധികാരത്തിലെത്തിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ രണ്ട് നോമിനികളെ പിന്‍വലിച്ചതും യു.ഡി.എഫ് അംഗളുടെ ഭൂരിക്ഷം നഷ്ടപ്പെടാന്‍ ഇടയാക്കി. ഇരുപക്ഷത്തും പത്ത് വീതമായ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് എല്‍.ഡി.എഫിന്റെ മുഴുവന്‍ അംഗങ്ങളും രാജിവെച്ചതോടെ ക്വോറം തികയാന്‍ ഭരണസമിതിക്ക് പതിനൊന്ന് അംഗളുടെ ഭൂരിപക്ഷം ഇല്ലെന്ന് ചൂണ്ടിക്കാട്ടി രജിസ്ട്രാര്‍ ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചുവിടുകയായിരുന്നു.
യു.ഡി.എഫ് ഡയറക്ടര്‍ ബോര്‍ഡിന് അടുത്ത വര്‍ഷം മാര്‍ച്ച് വരെയായിരുന്നു ഭരണ കാലാവധി. ഭൂരിപക്ഷം നഷ്ടപ്പെട്ട ഡയറക്ടര്‍ ബോര്‍ഡ് പിരിച്ച് വിട്ട് മൂന്നംഗഭരണ നിര്‍വഹ സമിതിയെയും സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു.
















