ആലപ്പുഴ: തിരുവിഴ മഹാദേവക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദാരുശില്പങ്ങള്‍ കാണാതായി. 600 വര്‍ഷം പഴക്കമുള്ള ദാരു ശില്‍പ്പങ്ങള്‍ക്ക് കോടികള്‍ വിലമതിക്കും. ആറു നൂറ്റാണ്ടിലെറെ പഴക്കമുള്ള മദ്ധ്യകേരളത്തിലെ അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നായ ഇവിടുത്തെ ശില്പങ്ങള്‍ അപ്രത്യക്ഷമായതില്‍ ദുരൂഹതയുണ്ട്. അത്യപൂര്‍വ്വമായ ദ്വാരപാലകന്മാരുടെ ദാരുശില്പങ്ങളും കാണാതായി.
ക്ഷേത്രവുമായി ബന്ധമുള്ളവര്‍ക്ക് ഇതില്‍ പങ്കുള്ളതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. 100 വര്‍ഷത്തിലേറെ പഴക്കമുള്ള എല്ലാ കലാവസ്തുക്കളും രാജ്യത്തിന്റെ സ്വത്താണ്. ആഴ്ചകള്‍ മുന്‍പ് ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണി നടന്നിരുന്നു. ഇതിന്റെ മറവില്‍ ദാരുശില്‍പ്പങ്ങള്‍ ഇവിടെ നിന്ന് കടത്തിയതാണെന്ന് കരുതുന്നു.
കൈവിഷ ചികിത്സയ്‌ക്ക് പ്രസിദ്ധമാണ് ഈ ക്ഷേത്രം. ചേര്‍ത്തലയ്‌ക്കും മാരാരിക്കുളത്തിനും മദ്ധ്യേയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വിവരം അറിഞ്ഞ് കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ സത്യപാല്‍ സ്ഥലം സന്ദര്‍ശിച്ചു. വിദേശ മാര്‍ക്കറ്റില്‍ കോടികള്‍ വിലമതിക്കുന്ന ദാരുശില്പങ്ങള്‍ അപ്രത്യക്ഷമായതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഗൂഢശക്തികളെ ശിക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
















