ന്യൂദല്‍ഹി: കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപി മുദ്രാവാക്യം ഇടതുമുക്ത ഭാരതം എന്നാക്കാന്‍ ആഹ്വാനം നല്‍കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 2018ൽ തൃപുരയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ടാണ് അമിത് ഷായുടെ പുതിയ നീക്കം.
1993 മുതല്‍ തൃപുര ഭരിച്ചുകൊണ്ടിരിക്കുന്നത് ഇടതുപക്ഷമാണ്. അത് ഇല്ലാതാക്കണമെന്നാണ് അമിത് ഷാ സംസ്ഥാന നേതൃത്വത്തിന് നല്‍കിയ നിര്‍ദ്ദേശം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുശതമാനത്തിലുണ്ടായ വര്‍ധനയും ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.
രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി അമിത് ഷാ അടുത്തമാസം തൃപുരയിലെത്തുന്നുണ്ട്. സംസ്ഥാനത്ത് മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ സ്ഥാനത്തേക്ക് കടന്നുവന്നശേഷം പതുക്കെ ഭരണം പിടിക്കുകയെന്നതാണ് ബിജെപിയുടെ തന്ത്രം.
















