ന്യൂദല്‍ഹി: സായാഹ്ന സവാരിക്കിറങ്ങിയ മാധ്യമ പ്രവര്‍ത്തകയ്‌ക്ക് നേരെ ആക്രമണം. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ മാധ്യമ പ്രവര്‍ത്തക ആശുപത്രിയിലാണ്. പ്രമുഖ പത്രങ്ങളില്‍ കോളമിസ്റ്റായി ജോലി ചെയ്യുന്ന അപര്‍ണ കല്‍റയ്‌ക്ക (45) നേരെയാണ് അജ്ഞാത സംഘത്തിന്റെ ആക്രമണം ഉണ്ടായത്.
വൈകിട്ട് നടക്കാനിറങ്ങിയ അപര്‍ണയെ അശോക് വിഹാറിന് അടുത്തുള്ള പാര്‍ക്കില്‍ തലയ്‌ക്ക് അടിയേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. തലയോട്ടിയ്‌ക്ക് 3 പൊട്ടല്‍ ഉള്ളതായാണ് അറിവ്. അപര്‍ണയെ അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയയാക്കി.
ആരാണ് അപര്‍ണയ്‌ക്ക് നേരെ ആക്രമണം നടത്തിയത് എന്ന് വ്യക്തമല്ല. ഇവര്‍ക്ക് ബോധം തെളിഞ്ഞാല്‍ മാത്രമേ അക്രമികളെ കുറിച്ച് വ്യക്തമായ ചിത്രം ലഭിയ്‌ക്കൂ.
















