ന്യൂദല്‍ഹി: രാജ്യത്താകമാനം ഗ്രൂപ്പ് എ വിഭാഗത്തിലുള്ള 16,970 സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. 6,396 ഐഎഎസുകാരുടെ പോസ്റ്റുകളില്‍ 1,470 പോസ്റ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും നിലവിലുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മുറയ്‌ക്കാണ് പുതിയ ഉദ്യോഗസ്ഥരുടെ നിയമനം നടത്താറുള്ളതെന്ന് കേന്ദ്രപേഴ്‌സണല്‍ കാര്യമന്ത്രി ഡോ. ജിതേന്ദ്രസിങ് രാജ്യസഭയില്‍ പറഞ്ഞു. എല്ലാ മന്ത്രാലയങ്ങളോടും ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വകുപ്പുതല പ്രമോഷണന്‍ കമ്മറ്റികള്‍ യഥാസമയം ചേര്‍ന്ന് സ്ഥാനക്കയറ്റം അടക്കമുള്ള കാര്യങ്ങള്‍ വേഗത്തിലാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഐഎഎസ് കേഡറിലേക്ക് കഴിഞ്ഞ നാലു വര്‍ഷമായി 180 പേരെ വീതം കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തുന്നുണ്ടെന്നും ജിതേന്ദ്രസിങ് അറിയിച്ചു.
















