ന്യൂദല്‍ഹി: ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഖുഷിയാര നദിയില്‍ അഷുഗഞ്ച് മുതല്‍ സാക്കിഗഞ്ച് വരെയും യമുന നദിയില്‍ സീരജ്ഗഞ്ച് മുതല്‍ ദൈഘാവ വരെയും നാവികപ്പാത വികസിപ്പിക്കുന്നതിനുള്ള ഇന്ത്യബംഗ്ലാദേശ് ധാരണാപത്രത്തിന് കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. ഇതിനായി ഇരു രാജ്യങ്ങളും ചേര്‍ന്നു നദികളുടെ ആഴംകൂട്ടും.
വടക്കുകിഴക്കന്‍ ഇന്ത്യയിലേക്കുള്ള ചരക്കുനീക്കത്തിന്റെ സാമ്പത്തികബാധ്യത ഗണ്യമായി കുറക്കാന്‍ ധാരണാപത്രം സഹായകമാകും.
















