ന്യൂദല്‍ഹി: റെയില്‍ വികസന അതോറിറ്റിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. യാത്രാ,ചരക്ക് കൂലി യുക്തിസഹവും കാലികവുമാക്കി ശുപാര്‍ശ ചെയ്യുകയാണ് അതോറിറ്റിയുടെ പ്രധാന ചുമതല.
ശുപാര്‍ശകള്‍ തള്ളാനും കൊള്ളാനും കേന്ദ്രത്തിന് അധികാരമുണ്ട്. ആഗസ്റ്റ് ഒന്നിന് നിലവില്‍ വരുന്ന അതോറിറ്റിയില്‍ ചെയര്‍മാനും മൂന്ന് അംഗങ്ങളുമുണ്ടാകും. അഞ്ചു വര്‍ഷമാണ് കാലാവധി.
















