മലപ്പുറം: ജില്ലയില്‍ മഴക്കാല പകര്‍ച്ചവ്യാധികള്‍ പടരുന്നു. ഡെങ്കിപ്പനിയാണ് വളരെവേഗത്തില്‍ വ്യാപിച്ചിട്ടുള്ളത്. കാളികാവ്, നിലമ്പൂര്‍, തിരൂര്‍, ചുങ്കത്തറ എടക്കര പ്രദേശങ്ങളിലാണ് കൂടുതലായും പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മഴക്കാലം തുടങ്ങുന്നതിന് മുമ്പുതന്നെ രോഗം പടരുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കിയിട്ടുണ്ട്.
മലയോര മേഖലയില്‍ ഡെങ്കിപ്പനി വ്യാപകമാകുന്നത് ജനങ്ങളെയും അധികൃതരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കൃത്യമായ ചികിത്സാ സൗകര്യങ്ങളൊരുക്കാന്‍ കഴിയാത്തത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാകുന്നു.
കാളികാവ് പഞ്ചായത്തിലെ വെന്തോടന്‍പടിയിലെ 20 പേര് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലാണ്. വെന്തോടന്‍പടിയില്‍ രോഗംപടരുന്നത് തടയാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയെങ്കിലും അടുത്തടുത്ത് വീടുകളുള്ള പ്രദേശമായതിനാല്‍ പനിപടരാനുള്ള സാധ്യത കൂടുതലാണ്.
മഴ ശക്തി പ്രാപിച്ചാല്‍ കൂടുതല്‍ പ്രയാസമാകുമെന്ന് അധികൃതര്‍ പറഞ്ഞു. കൊതുകുകള്‍ പെരുകുന്നത് നിയന്ത്രിക്കാനാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശ, കുടുംബശ്രീ, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍.
ഗൃഹസന്ദര്‍ശനം, കൊതുക് ഉറവിട നശീകരണപ്രവര്‍ത്തനങ്ങള്‍, നോട്ടീസ് വിതരണം, ബോധവത്കരണ ക്ലാസ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തി.
വേനല്‍മഴയില്‍ കെട്ടിനിന്ന വെള്ളത്തില്‍നിന്ന് കൊതുകുകള്‍ വിരിഞ്ഞതാണ് രോഗംപടരാന്‍ കാരണമായി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. ആളുകള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് പെട്ടെന്നാണ് രോഗബാധയുണ്ടായത്.
ജനങ്ങള്‍ കൊതുകു നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: