മണ്ഡി: മണാലിക്ക് സമീപം മണ്ഡി-കുല്ലു ദേശീയപാതയില്‍ ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞ് 17 മലയാളികള്‍ക്ക് പരിക്ക്. ഇതില്‍ എട്ടുപേരുടെ നില ഗുരുതരം. യാത്രക്കാരെല്ലാം മലപ്പുറം ജില്ലക്കാരാണ്. ദല്‍ഹിയില്‍ നിന്ന് മണാലിയിലേക്ക് പോകുന്ന വഴി ഇന്നലെ രാവിലെ 6.10 ഓടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച വാഹനം ബീസ് നദിയിലേക്ക് മറയുകയായിരുന്നു.
പരിക്കേറ്റവരില്‍ അഞ്ച് കുട്ടികള്‍, ഏഴ് പുരുഷന്മാര്‍, അഞ്ച് സ്ത്രീകള്‍. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നു പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുന്നു.
















