ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വിദ്യാര്‍ത്ഥികള്‍ ദേശീയഗാനത്തെ അവഹേളിച്ചുവെന്ന് ആരോപണം. അന്തര്‍ സര്‍വകലാശാല സ്‌പോര്‍ട്‌സ് മീറ്റിനിടെ ദേശീയ ഗാനം ആലപിക്കുമ്പോള്‍ ജമ്മു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ സംസാരിച്ചുവെന്നാണ് ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച് എബിവിപി പ്രവര്‍ത്തകര്‍ മത്സരങ്ങള്‍ തടസപ്പെടുത്തി.
ഫുട്‌ബോള്‍ മത്സരത്തിനിടെ ദേശീയഗാനം ആലപിച്ചതാണ് സംഭവത്തിനിടയാക്കിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ദേശീയഗാനമാലപിച്ചപ്പോള്‍ മത്സരം നിര്‍ത്തിയില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. യൂണിവേഴ്‌സിറ്റി സ്‌പോര്‍ട്‌സ് ആന്‍ഡ് ഫിസിക്കല്‍ ഡയറക്ടര്‍ അവതാര്‍ സിങ് ജസ്‌റോതിയയും ആരോപണം നിഷേധിച്ചു. വിദ്യാര്‍ത്ഥികള്‍ മാപ്പു പറയാതെ മീറ്റ് നടത്താന്‍ അനുവദിക്കില്ലെന്നാണ് എബിവിപിയുടെ നിലപാട്.
















