ന്യൂദല്‍ഹി: ജര്‍മന്‍ യുവാവിനു നേരെ ന്യൂദല്‍ഹിയില്‍ ആക്രമണം. മോഷണശ്രമത്തിനിടെ ബെഞ്ചമിന്‍ (19) എന്നയാളെ പഴയ ദല്‍ഹിയില്‍ റിക്ഷാക്കാരനും സുഹൃത്തുമാണ് ബ്ലേഡ് കൊണ്ട് ആക്രമിച്ചത്. ബെഞ്ചമിന്‍ ആശുപത്രിയില്‍ ചികിത്സയില്‍.
വെള്ളിയാഴ്‌ച്ച രാത്രി 11 മണിയോടെയാണ് സംഭവം. അമൃത്‌സറിലേക്ക് പോകാന്‍ നിന്ന ജര്‍മന്‍കാരനെ അവിടേക്കുള്ള കുറുക്കുവഴി അറിയാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് റിക്ഷാക്കാരന്‍ വണ്ടിയില്‍ കയറ്റിയത്. ഇടയ്‌ക്ക് ഒരു സുഹൃത്തിനെ വണ്ടിയില്‍ കയറ്റിയശേഷം വഴിതിരിച്ചുവിട്ടു. അതിനു ശേഷം കൈവശമുണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. ബെഞ്ചമിന്‍ എതിര്‍ത്തപ്പോള്‍ ഇരുവരും ചേര്‍ന്ന് ആക്രമിച്ചു. അക്രമികളെ കണ്ടെത്താന്‍ പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
കേന്ദ്ര വിദേശമന്ത്രി സുഷമ സ്വരാജ് സംസ്ഥാനത്തിന്റെ റിപ്പോര്‍ട്ട് തേടി. യുവാവിന് മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ നിര്‍ദേശിച്ചുവെന്നും സുഷമ ട്വിറ്ററില്‍ കുറിച്ചു.
















