ബീജിങ്: ചൈനീസ് ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രീയില്‍മെഴ്‌സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടണ്‍ ജേതാവ്. ഫെരാരിയുടെ സെബാസ്റ്റിയന്‍ വെറ്റലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഹാമില്‍ട്ടണ്‍ കിരീടത്തിലേക്ക് കുതിച്ചത്.
റെഡ് ബുള്ളിന്റെ മാക്‌സ് വേഴ്‌സ്റ്റാപന്‍ മൂന്നാമതെത്തി. ഫോഴ്‌സ് ഇന്ത്യയുടെ സെര്‍ജിയോ പെരസ് ഒമ്പതാമതും എസ്റ്റബാന്‍ ഒകോണ്‍ പത്താമതുമെത്തി.
സീസണിലെ ആദ്യ മത്സരമായ ഓസ്‌ട്രേലിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ ഹാമില്‍ട്ടണെ പിന്തള്ളി വെറ്റല്‍ കിരീടം നേടിയിരുന്നു.
















