ലാസിയോക്കെതിരെ ഗോള്‍ നേടിയ ലോറന്‍സോ
ലാസിയോ: ഏറ്റവും അടുത്ത എതിരാളികളായ ലാസിയോക്കെതിരെ വമ്പന്‍ വിജയം നേടി നാപ്പോളി സിരി എ യില്‍ കുതിപ്പു തുടരുന്നു. ഏകപക്ഷീയമായ മൂന്ന് ഗോ ളുകള്‍ക്കാണ് നാപ്പോളി ജയിച്ചുകയറിയത്.ഈ വിജയത്തോടെ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാനുളള അവരുടെ സാധ്യതയെറി.മികച്ച ഫോമില്‍ കളിക്കുന്ന ലോറന്‍സോ ഇന്‍സിഗ്നിയാണ് നാപ്പോളിക്ക് വമ്പന്‍ വിജയം ഒരുക്കിയത്.നാപ്പോളിയുടെ രണ്ടു ഗോളുകളും ലോറന്‍സോയുടെ ബൂട്ടില്‍നിന്നാണ് പിറന്നത്.
പോയിന്റു നിലയില്‍ മൂന്നാം സ്ഥാനത്തു തുടരുന്ന നാപ്പോളിക്ക് ഇപ്പോള്‍ ലാസിയോയെക്കാള്‍ ഏഴു പോയിന്റു കൂടതലുണ്ട് . റോമയാണ് രണ്ടാം സ്ഥാനത്ത്.റോമയെക്കാള്‍ നാലു പോയിന്റു മാത്രം പിന്നിലാണ് നാപ്പോളി.
മത്സരത്തിന്റെ 25-ാം മിനിറ്റില്‍ ജോസ് കാലിജോണ്‍ നാപ്പോളിയെ മുന്നിലെത്തിച്ചു. ഹാംസിക്ക്, ഡ്രീസ് മെര്‍ട്ടന്‍സ്,ജോസ് കാലിജോണ്‍ എന്നിവരുടെ കൂട്ടായ ശ്രമമാണ് ഗോളില്‍ കലാശിച്ചത്.ഗോള്‍ പോസ്റ്റിന് വളരെ അടുത്തിനിന്ന് ജോസ് തൊടുത്തുവിട്ട ഷോട്ട് ഗോള്‍വര കടന്നു.
രണ്ടാം പകുതിയുടെ ആറാം മിനിറ്റില്‍ ലോറന്‍സോ തന്റെ ആദ്യ ഗോളിലുടെ നാപ്പോളിയുടെ ലീഡ് 2-0 ആയി ഉയര്‍ത്തി.അലന്‍ നല്‍കിയ ത്രോ ലോറന്‍സോ ഗോളാക്കി.കളിയവസാനിക്കാന്‍ രണ്ടു മിനിറ്റു ശേഷിക്കെ ലോറന്‍സോ വീണ്ടു ഗോള്‍ നേടി നാപ്പോളിയുടെ വിജയം ഉറപ്പിച്ചു.നാപ്പോളിക്കായി അഞ്ചാം മത്സരം കളിക്കുന്ന ലോറന്‍സോയുടെ ഏഴാം ഗോളാണിത്.
















