കൊച്ചി: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സ്‌പോര്‍ട്ട്‌സ് അക്കാദമി സ്ഥാപിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അന്തര്‍ദേശീയ നിലവാരത്തിലുള്ള അക്കാദമിയാണ് വിഭാവനം ചെയ്യുന്നത്. തോമസ് മാഷ് ആദ്യ ബാച്ചിന് പരിശീലനം നല്‍കും. ആദ്യ ബാച്ച് അത്‌ലറ്റ്കള്‍ക്കുള്ള സെലക്ഷന്‍ ട്രയല്‍ സംസ്ഥാനത്തെ നാല് കേന്ദ്രങ്ങളില്‍ നടക്കും. ഷൈനി വില്‍സണ്‍, അഞ്ജു ജോസഫ് എന്നിവര്‍ പരിശീലകരായെത്തും.
17ന് കോഴിക്കോട് ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജ് ഗ്രൗണ്ട്, 18ന് കോതമംഗലം എം.എ. കോളേജ് മൈതാനം, 19ന് തിരുവനന്തുപരം സെന്‍ട്രല്‍ സ്റ്റേഡിയം, 22 ന് തൊടുപുഴ മുതലക്കോടം സെന്റ് ജോര്‍ജ് എച്ച്എച്ച്എസ് സ്‌ക്കൂള്‍ എന്നിവിടങ്ങളിലാണ് സെലക്ഷന്‍. 20 വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ ബാച്ചില്‍ പ്രവേശനം. പ്രാരംഭ ചെലവിലേക്ക് 10 ലക്ഷം രൂപയും, പ്രതിമാസ ചെലവിലേക്ക് 2.5 ലക്ഷം രൂപയും നീക്കിവച്ചുവെന്നും സംഘാടകര്‍ പറഞ്ഞു. സിറിയക്ക് തോമസ്, തോമസ് മാസ്റ്റര്‍, ടി.പി. വിജയന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
















