ന്യൂദല്‍ഹി: ഇന്ത്യയുടെ ഡേവിസ് കപ്പ് ടീം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മഹേഷ് ഭൂപതിയും ലിയാന്‍ഡര്‍പെയ്‌സും പരസ്യമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതിനെ അഖിലേന്ത്യ ടെന്നീസ് അസോസിയേഷന്‍ (എഐടിഎ) ഭാരവാഹികള്‍ ശക്തമായി വിമര്‍ശിച്ചു. ഇരുവരും മാന്യമായി പെരുമാറണമെന്ന്് എഐടിഎ അഭ്യര്‍ഥിച്ചു.
ഉസ്ബസ്‌കിസ്ഥാനെതിരായ ഡേവിസ്് കപ്പ് മത്സരത്തില്‍ നിന്ന് പെയ്‌സിനെ ഒഴിവാക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.ഭൂപതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ടീമില്‍ നിന്ന് പുറത്താക്കിയതെന്ന് പെയ്‌സ് ആരോപിച്ചു.പെയ്‌സുമായുളള വാടസ്അപ്പ് സന്ദേശങളങള്‍ ഭൂപതി പുറത്തുവിട്ടു.
ഇവരുടെ വഴക്കിനെ പ്രോത്സാഹിപ്പിക്കില്ല. രണ്ടു പേരും കുറെക്കൂടി പക്വതയോടെ മാന്യമായി പെരുമാറുമെന്നാണ് വിശ്വാസമെന്ന് എഐടിഎ സെക്രട്ടറി ജനറല്‍ ഹിരണ്‍മണി ചാറ്റര്‍ജി പറഞ്ഞു.
മത്സരം നടക്കുന്നതിനിടെ, ടീമില്‍ നിന്ന് പുറത്താക്കിയതിനെക്കുറിച്ച് പെയ്‌സ് സാംസാരിക്കരുതായിരുന്നു. അതേസമയം ഭൂപതി മത്സരശേഷമാണ് പ്രതികരിച്ചത്. ഇത് ശരിയായ നടപടിയാണെന്ന് ചാറ്റര്‍ജി പറഞ്ഞു.
ഇരുവരും തമ്മിലുളള വാട്‌സ് അപ്പ് സന്ദേശങ്ങള്‍ കണ്ടു.പെയ്‌സുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തി.സമയം കിട്ടുമ്പോള്‍ രണ്ടുപേരെയും വിളിച്ചിരുത്തി സംസാരിക്കുമെന്ന് ചാറ്റര്‍ജി വ്യക്തമാക്കി.
















