ഡോര്‍ട്ട്മുണ്ട്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ പങ്കെടുക്കാന്‍ പോയ ബൊറ്യൂസിയ ഡോര്‍ട്ട്മുണ്ട് ടീമിന്റെ ബസിനുനേരെയുണ്ടായ ബോംബാക്രമണവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായി. ഇയാള്‍ക്ക് ഇസ്ലാമിക് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന സംശയിക്കുന്നതായി ജര്‍മന്‍ പോലീസ് അറിയിച്ചു.
ഇസ്ലാമിക് ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ക്കെതിരേയാണ് അന്വേഷണം. ഇവരുടെ അപ്പാര്‍ട്ട്‌മെന്റുകളില്‍ പരിശോധന നടത്തി. ഒരാളെ അറസ്റ്റ് ചെയ്തായും പോലീസ് വെളിപ്പെടുത്തി.
ഇതു ഭീകരാക്രമണം തന്നെയാണ്. എന്നാല്‍ ആക്രമണത്തിനുള്ള കാരണമെന്തന്ന് വ്യക്തമാകുന്നില്ല. 100 മീറ്ററിനുളളിലാണ് സ്‌ഫോടനം. ഭാഗ്യം കൊണ്ടാണ് കൂടുതല്‍ അത്യാഹിതങ്ങള്‍ ഉണ്ടാകാതിരുന്നതെന്ന് പോലീസ് പറഞ്ഞു. സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച കത്തിന്റെ കോപ്പിയാണ് അന്വേഷണം ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് നയിച്ചത്. സിറിയിയില്‍ നിന്ന് ജര്‍മ്മന്‍ യുദ്ധവിമാനമായ ടോര്‍നാഡോ പിന്‍വലിക്കണമെന്നാണ് കത്തിലെ ആവശ്യം.
കഴിഞ്ഞ ദിവസമാണ് ഡോര്‍ട്ട് ടീമിന്റെ ബസിനു നേരെ ബോംബാക്രമണം ഉണ്ടായത്. ആക്രമണത്തെ ഫിഫാ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോയും യുവേഫ പ്രസിഡന്‍്‌റ് അലക്‌സാണ്ടര്‍ സെഫ്‌റീനും അപലപിച്ചു.
ചൊവ്വാഴ്ചയായിരുന്നു ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ ടീം ബസിനു സമീപം സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ പരിക്കേറ്റ സ്പാനിഷ് താരം മാര്‍ക് ബാര്‍ത്രയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ബത്രയുടെ കൈക്കുഴയിലെ എല്ല് പൊട്ടിയിട്ടുണ്ട്. ഹോട്ടലിനു സമീപത്തു നിന്ന് ടീം ബസ് സ്റ്റേഡിയത്തിലേക്കു പുറപ്പെട്ട ഉടനെ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നെന്ന് ഡോര്‍ട്ട്മുണ്ട് ക്ലബ് ട്വീറ്റ് ചെയ്തു. തുടരെ മൂന്നു സ്‌ഫോടനങ്ങളുണ്ടായതായും പിന്നീട് പോലീസ് സ്ഥിരീകരിച്ചു.
















