Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാത്താന്‍ സേവ;  നോക്കുകുത്തിയായി അന്ധവിശ്വാസ നിരോധനനിയമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 10:35 pm IST
in Kerala

തിരുവനന്തപുരം: സാത്താന്‍ സേവ വ്യാപിക്കുമ്പോഴും അന്ധവിശ്വാസ നിരോധനനിയമം നോക്കുകുത്തി. സര്‍വ ദുരാചാരങ്ങളും നിറഞ്ഞ സാമൂഹ്യവിപത്ത് പടിവാതില്‍ക്കലെത്തിയിട്ടും നടപടിക്ക് പോലീസ് തയ്യാറല്ല. തിരുവനന്തപുരത്ത് നന്തന്‍കോട്ട് ഒരുകുടുംബത്തിലെ നാലുപേര്‍ സാത്താന്‍ സേവക്കാരനാല്‍ ദാരുണമായി കൊല്ലപ്പെട്ടിട്ടും പുതിയ തിരക്കഥകളുമായി പോലീസെത്തിയത് അതിന്റെ തെളിവാണ്. ഉന്നതങ്ങളില്‍ സ്വാധീനമുള്ള രാഷ്‌ട്രീയനേതാക്കളുടെ മക്കളും വമ്പന്‍ പണക്കാരും മുന്തിയവ്യാപാരികളും ഈ ആരാധനയില്‍ പങ്കെടുക്കുന്നതാണ് പോലീസിനെ നടപടികളില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്.

നന്തന്‍കോട് ഡോ. ജീന്‍ പത്മ, ഭര്‍ത്താവ് പ്രൊഫ. രാജ തങ്കം, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊന്നത് കേദല്‍ ജിന്‍സനാണെന്നാണ് പോലീസ് പറയുന്നത്. വിദേശരാജ്യങ്ങളില്‍ പഠിച്ചിരുന്ന കേദല്‍ 15 വര്‍ഷമായി സാത്താന്‍സേവ നടത്തിയിരുന്നതായി തുടക്കത്തില്‍ പോലീസ് തിരിച്ചറിഞ്ഞു. എന്നാല്‍ സംഘടിത മതശക്തികളുടെ സമ്മര്‍ദ്ദവും ഉന്നതങ്ങളിലെ നിര്‍ദ്ദേശവും അനുസരിച്ച് സാത്താന്‍ സേവ ഒഴിവാക്കി പുതിയ കഥ മെനയുകയാണ് പോലീസ്.

ദുര്‍മന്ത്രവാദവും നഗ്നനൃത്തവും ലഹരിമരുന്നു സേവയും ലൈംഗിക അരാജകത്വവുമാണ് സേവയില്‍ നടക്കുന്നത്. കൊച്ചി, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ നിര്‍ണായക സ്വാധീനമുള്ള ഇവര്‍ക്ക് തലസ്ഥാന നഗരത്തിലും പ്രവര്‍ത്തനമുണ്ട്. എല്ലാ മാസവും 13 ആണ് ആരാധനയ്‌ക്ക് തെരഞ്ഞെടുക്കുന്നത്. തുടക്കത്തില്‍ പ്രവേശനം സൗജന്യം. പിന്നീട് ആയിരങ്ങള്‍ ഫീസായി വാങ്ങും. പ്രത്യേക അവസരങ്ങളില്‍ 10,000 മുതല്‍ 30,000 രൂപവരെ വാങ്ങാറുണ്ട്. സേവയ്‌ക്കായി ഇരകളെ റിക്രൂട്ട് ചെയ്യുന്ന പരിശീലനം സിദ്ധിച്ച ഏജന്റുമാരുമുണ്ട്. സ്ഥിരമായി നിശ്ചിത സ്ഥലത്തല്ല ആരാധന നടക്കുന്നത്. ഓരോ മാസവും മാറിക്കൊണ്ടിരിക്കും. സേവ ആരംഭിക്കുന്നതോടെ വന്‍ സാമ്പത്തികാഭിവൃദ്ധിയും ഉന്നതിയും ഉണ്ടാകുമെന്ന പ്രചാരണം പല ഉന്നതരെയും ഇതിലേക്ക് ആകര്‍ഷിക്കുന്നു.

കറുത്ത തുണി ധരിച്ച് അരണ്ട വെളിച്ചം മാത്രമുള്ള മുറിയില്‍ കൂട്ടം ചേര്‍ന്നാണ് ആരാധന. സേവയിലൂടെ സിദ്ധികള്‍ കരസ്ഥമാക്കിയെന്ന് അവകാശപ്പെടുന്ന പുരോഹിതനാണ് നിയന്ത്രിക്കുന്നത്. ക്രിസ്തീയവിശ്വാസങ്ങള്‍ക്കും ബൈബിളിനും എതിരാണിത്. അതിനാല്‍ ആന്റി ക്രൈസ്റ്റ് മൂവ്‌മെന്റെന്നും അറിയപ്പെടുന്നു. ബൈബിളിനെ അധിക്ഷേപിച്ചും കുര്‍ബാന തുടങ്ങിയ ക്രിസ്തീയ ആരാധനാക്രമങ്ങളെ താറടിച്ചുമാണ് ആരാധന. വീഞ്ഞിനു പകരം കുടിക്കാന്‍ നല്‍കുന്നത് മനുഷ്യരക്തമാണ്. ആരാധന പകുതി പിന്നിടുമ്പോള്‍ മയക്കുമരുന്നു കലര്‍ത്തിയ പാനീയവും നല്‍കാറുണ്ട്. തുടര്‍ച്ചയായി ആരാധനയ്‌ക്കെത്തുന്നവരാണ് ആസ്ട്രല്‍ പ്രൊജക്ഷന്‍ പോലുള്ള കടുത്ത അന്ധവിശ്വാസങ്ങള്‍ക്ക് അടിപ്പെടുന്നത്.

ആരാധനമൂത്ത് മനോനില തെറ്റിയ അവസ്ഥയിലെത്തുന്നവരാണ് ആസ്ട്രല്‍ പ്രൊജക്ഷനിലേക്കും അവസാനം കൂട്ടക്കൊല പോലുള്ള നിഷ്ഠൂര കൃത്യങ്ങളിലും എത്തിപ്പെടുന്നത്. കൊച്ചിയില്‍ നടന്ന പല ദുരൂഹമരണങ്ങള്‍ക്കും പിന്നില്‍ സാത്താന്‍ സേവക്കാരെ പോലീസ് സംശയിക്കുന്നു. കഴിഞ്ഞമാസം നടന്ന വിദ്യാര്‍ഥിനിയുടെ മരണത്തിനു പുറകിലും ഇവരെ പോലീസ് സംശയിച്ചിരുന്നു. വേണ്ടത്ര തെളിവുകള്‍ ലഭിക്കാത്തതും ഉന്നതസ്വാധീനവുമാണ് ഇവര്‍ക്കെതിരായ നടപടിക്ക് വിഘാതം സൃഷ്ടിക്കുന്നത്. ഹിന്ദു സന്ന്യാസിമാര്‍ക്കും ആശ്രമങ്ങള്‍ക്കുമെതിരെ ദുരാരോപണങ്ങള്‍ ഉന്നയിച്ച് തല്ലാനും കൊല്ലാനും നടക്കുന്ന ഡിവൈഎഫ്‌ഐ പോലുള്ള പ്രസ്ഥാനങ്ങള്‍ ഇത്തരം ദുരാചാരങ്ങള്‍ എന്നും കണ്ടില്ലെന്ന് നടിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Kerala

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

Travel

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.