കോഴിക്കോട്: ഭിന്നശേഷിക്കാരനായ യുവാവിന് നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടക്കാട് ഗണപതികാവിന് സമീപം നമ്പൂരിശ്ശേരി വീട്ടില്‍ അജിത്കുമാറിനെയാണ് രാത്രിയില്‍ സാമൂഹ്യ വിരുദ്ധര്‍ അക്രമിച്ചത്.
തലയ്‌ക്കും കണ്ണിനും ഗുരുതരമായി പരിക്കേല്‍ക്കുകയും പല്ലുകള്‍കൊഴിഞ്ഞുപോവുകയും ചെയ്തിട്ടുണ്ട്. യുവാവിനെ അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു. കെ. ഷൈനു, ഇ. വിനോദ്കുമാര്‍, ബൈജു കൂമുള്ളി, അനില്‍ മായനാട്, വി.കെ. സജീഷ്, ഷാജു പാവങ്ങാട്, സുബീഷ് ഇല്ലത്ത് എന്നിവര്‍ സംസാരിച്ചു.
















