Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അത്‌ലറ്റികോ മാഡ്രിഡിനും മൊണാക്കോയ്‌ക്കും ജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 07:21 pm IST
in Sports

ഡോര്‍ട്ട്മുണ്ട്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ അത്‌ലറ്റികോ മാഡ്രിഡിനും മൊണാക്കോയ്‌ക്കും ജയം. അത്‌ലറ്റികോ ഹോം മത്സരത്തില്‍ പ്രീമിയര്‍ ലീഗ് ടീമായ ലെസ്റ്റര്‍ സിറ്റിയെ 1-0ന് പരാജയപ്പെടുത്തിയപ്പോള്‍ മൊണാക്കോ എവേ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ തോല്‍പ്പിച്ചു.

കഴിഞ്ഞ ദിവസം ടീം ബസ്സിനുനേരെയുണ്ടായ സ്‌ഫോടനത്തില്‍ നിന്ന് ഡോര്‍ട്ട്മുണ്ട് താരങ്ങള്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിയാതിരുന്നതാണ് സ്വന്തം മൈതാനത്തിലെ തോല്‍വിക്ക് പ്രധാന കാരണം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടതോടെ മൊണാക്കോക്ക് രണ്ടാം പാദത്തില്‍ മാനസികമായ ആധിപത്യം ലഭിക്കുകയും ചെയ്യും. ഒപ്പം മൂന്ന് എവേ ഗോളുകളുടെ ആനുകൂല്യവും. രണ്ടു ഗോള്‍ നേടിയ കൈലിയന്‍ എംബപെയാണ് ഫ്രഞ്ച് ക്ലബിന്റെ വിജയശില്‍പി. 19, 79 മിനിറ്റുകളിലായിരുന്നു എംബപെയുടെ ഗോളുകള്‍.

ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ട് റൗണ്ടില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും ഇനി എംബപെയുടെ പേരില്‍. 35-ാം മിനിറ്റില്‍ ഡോര്‍ട്ട്മുണ്ട് ഡിഫന്‍ഡര്‍ സ്വെന്‍ ബെന്‍ഡറിന്റെ സെല്‍ഫ് ഗോളും മൊണാക്കോക്ക് ഗുണം ചെയ്തു. ഒസ്മാന്‍ ഡെംബെലെ, ഷിന്‍ജി കഗാവ എന്നിവരാണ് ഡോര്‍ട്ട്മുണ്ടിന്റെ ഗോള്‍ നേടിയത്. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും മുന്നിട്ടുനിന്നത് ഡോര്‍ട്ട്മുണ്ട് താരങ്ങളായിരുന്നെങ്കിലും സ്‌ട്രൈക്കര്‍മാരുടെ പിഴവാണ് തിരിച്ചടിയായത്. ഒപ്പം മൊണാക്കോ ഗോളിയുടെ മിന്നുന്ന പ്രകടനവും അവരെ ജയത്തില്‍ നിന്ന് തടഞ്ഞുനിര്‍ത്തി. 17-ാം മിനിറ്റില്‍ മൊണാക്കോ താരം ഫാബിഞ്ഞോ പെനല്‍റ്റി പാഴാക്കി.

ഇനി ബൊറൂസിയക്ക് സെമിയില്‍ കടക്കണമെങ്കില്‍ മൊണാക്കോയുടെ തട്ടകത്തില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കെങ്കിലും ജയിക്കണം. 1-0ന് ജയിച്ചാല്‍ ഇരുപാദങ്ങളിലുമായി ഗോള്‍നില 3-3 എന്ന നിലയിലാകും. അങ്ങനെ വന്നാല്‍ മൂന്ന് എവേ ഗോളുകളുടെ ആനുകൂല്യമുള്ള മൊണാക്കോ സെമിയില്‍ കയറുകയും ചെയ്യും.

മാഡ്രിഡില്‍ നടന്ന മത്സരത്തില്‍ ലെസ്റ്ററിനെ അന്റോണിയോ ഗ്രിസ്മാന്‍ നേടിയ ഏകഗോളിനാണ് അത്‌ലറ്റികോ മാഡ്രിഡ് കീഴടക്കിയത്. 28-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് ഗ്രിസ്മാന്‍ ഗോള്‍ നേടിയത്. ഗ്രിസ്മാനെ ബോക്‌സിനുള്ളില്‍ വച്ച് മാര്‍ക് അല്‍ബ്രൈറ്റന്‍ വീഴ്‌ത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. പന്ത് കൈവശം വെക്കുന്നതിലും ഷോട്ടുകള്‍ പായിക്കുന്നതിലും അത്‌ലറ്റികോ താരങ്ങളായിരു മുന്നില്‍.

എന്നാല്‍ ലെസ്റ്റര്‍ ഗോളിയുടെ മികച്ച പ്രകടനമാണ് അവരെ മികച്ച വിജയത്തില്‍ നിന്ന് തടഞ്ഞുനിര്‍ത്തിയത്. അതേസമയം ലെസ്റ്ററിന് ഒരിക്കല്‍ പോലും അത്‌ലറ്റികോ ഗോളിയെ പരീക്ഷിക്കാന്‍ കഴിഞ്ഞതുമില്ല. വിജയത്തോടെ അത്‌ലറ്റികോ സെമിയിലേക്ക് അടുത്തു. ലെസ്റ്ററിന്റെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം പാദം സമനിയില്‍ പിരിഞ്ഞാലും അത്‌ലറ്റികോ അവസാന നാലില്‍ എത്തും. അതേസമയം ലെസ്റ്ററിന് മികച്ച വിജയം അനിവാര്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മനുഷ്യത്വമില്ലാത്ത ക്രൂരകൃത്യം! 12 വർഷത്തിനിടെ 130 കുട്ടികളെ പീഡിപ്പിച്ചു, ശിശുരോഗ വിദഗ്ധൻ പിടിയിൽ

Kerala

കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 19കാരൻ ചികിത്സയിൽ

Kerala

വി ഡി സതീശനൊപ്പം 20 മന്ത്രിമാരും മെയ് 18 ന് സത്യപ്രതിജ്ഞ ചെയ്യും

Kerala

വലിച്ചെറിഞ്ഞു കളയരുതേ, ചിരട്ടക്കിപ്പോള്‍ ‘പൊന്നുംവില’; രണ്ടുവര്‍ഷം കൊണ്ട് ചിരട്ടവില കൂടിയത് മൂന്നു മടങ്ങ്

Kerala

കണ്ണാടി വിശ്വനാഥന്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

കെ. ബാലകൃഷ്ണന്‍ അന്തരിച്ചു

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

സര്‍ഗാത്മക ഇടപെടലുകളുടെ അമ്പതാണ്ടുകള്‍

മുസ്ലിം ലീഗിന് ഒരു മുഖ്യമന്ത്രി

ഡിജിറ്റല്‍ യുഗത്തിലെ കുട്ടികള്‍

വക്കീൽ കുപ്പായമണിഞ്ഞ് എത്തിയ മമത ബാനർജിയുടെ എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

നീറ്റ് യുജി ചോദ്യപേപ്പര്‍ വിറ്റഴിച്ച ശുഭം ഖൈര്‍നാര്‍ നേടിയത് ലക്ഷങ്ങള്‍

തലസ്ഥാനത്ത് കൃഷി വൈഭവ് 2026 ഇന്ന് തുടക്കം; പുത്തരിക്കണ്ടത്ത് ഒരുങ്ങുന്നത് കാര്‍ഷിക മേഖലയിലെ വിപ്ലവലോകം

വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല : ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.