ന്യൂദല്‍ഹി: ഭരണത്തിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരെ വേട്ടയാടുന്നത് സിപിഎം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷമെന്ന നിലയില്‍ ഭരണ പരാജയങ്ങള്‍ നിയമസഭയ്‌ക്കകത്തും പുറത്തും ചൂണ്ടിക്കാട്ടും. ഇതിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
സിപിഐ യുടെ അഭിപ്രായത്തില്‍ തെറ്റു കാണുന്നില്ലെന്നും ഈ സമയം ഭരണ പരാജയത്തെക്കുറിച്ച് സിപിഎം ആത്മ പരിശോധന നടത്തണമെന്നും ചെന്നിത്തല വ്യക്തമാക്കി. അതേസമയം കേരളത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി ഭരണത്തിനു ഓശാന പാടുന്ന കാഴ്ചയാണ് നടക്കുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
















