ആലപ്പുഴ: മുസ്‌ളീം വിഭാഗത്തില്‍പ്പെടുന്ന വിധവകള്‍ക്കും ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍ക്കുമായി ഇമ്പിച്ചിബാവ ഭവനനിര്‍മ്മാണ പദ്ധതി പ്രകാരം സംസ്ഥാനത്ത് 1,240 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. പദ്ധതിക്കുള്ള വിഹിതം 30 കോടി രൂപയില്‍ നിന്ന് 50 കോടിയായി ഉയര്‍ത്തിയെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.
പദ്ധതി പ്രകാരമുള്ള ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞവര്‍ഷം 30 കോടിയാണ് പദ്ധതിക്കായി മാറ്റിവച്ചതെങ്കില്‍ സര്‍ക്കാര്‍ ഈ വര്‍ഷം അത് 50 കോടി രൂപയാക്കി. വീട് വയ്‌ക്കാന്‍ 2.50 ലക്ഷം രൂപയാണ് പദ്ധതി പ്രകാരം അനുവദിക്കുന്നത്. പദ്ധതിയിലേക്ക് യോഗ്യരായ കൂടുതല്‍ പേര്‍ അപേക്ഷിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
വീടു വയ്‌ക്കാന്‍ സ്ഥലം ഇല്ലാത്തവര്‍ക്ക് സ്ഥലം വാങ്ങി നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യപൊതുവിതരണ മന്ത്രി പി. തിലോത്തമന്‍ ആധ്യക്ഷ്യം വഹിച്ചു.
















