മൂംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് ഗുജറാത്ത് ലയണ്‍സിനെ നേരിടും. ഈ സീസണില്‍ മൂന്ന് വിജയം നേടി മികച്ചഫോമിലാണ് മുംബൈ ഇന്ത്യന്‍സ്.
വെളളിയാഴ്ച ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ കീരന്‍ പൊളളാര്‍ഡിന്റെ മികവില്‍ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തോല്‍പ്പിച്ചു.
വീന്‍ഡീസ് സ്പിന്നര്‍ സാമുവല്‍ ബന്ദ്രി മൂന്നാം ഓവറില്‍ റോയല്‍ ചലഞ്ചേഴ്‌സിനുവേണ്ടി ഹാട്രിക്ക് നേടിയെങ്കിലും പൊളളാര്‍ഡിന്റെ അടിപൊളി ബാറ്റിംഗില്‍ മുംബൈ ഇന്ത്യന്‍സ് വിജയം നേടി.2013 നു ശേഷം ഇതാദ്യമായാണ് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് മികച്ച തുടക്കം ലഭിക്കുന്നത്.ഈ സീസണില്‍ കളിച്ച നാലു മത്സരങ്ങളില്‍ മൂന്നെണ്ണത്തിലും അവര്‍ വിജയം നേടി.
അതേസമയം ഈ സീസണില്‍ ഗുജറാത്ത് ലയണ്‍സിന്റെ തുടക്കം മോശമായി.പക്ഷെ, അവസാന മത്സരത്തില്‍ അവര്‍ ജയം നേടി. വെളളിയാഴ്ച രാജ്‌ക്കേട്ടില്‍ അവര്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്‍്‌റസിനെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ചു. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും.
















