ആലുവ: അടിയന്തിരാവസ്ഥക്കെതിരെ സമരം ചെയ്തവരില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കുഞ്ഞിപ്പിള്ള അമ്മ (105) അന്തരിച്ചു. ആലുവ കുന്നത്തേരി ചേലക്കാട്ട് വീട്ടില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെ ഭാര്യയാണ്.
കോഴിക്കോട് നടന്ന ബി.ജെ.പി. ദേശീയ സമ്മേളനത്തില്‍ കുഞ്ഞിപ്പിള്ള അമ്മയെ ആദരിച്ചിരുന്നു. അടിയന്തിരാവസ്ഥക്കതിരെ സമരം ചെയ്തതിന്റെ ആദരവാണ് അന്ന് ബി.ജെ.പി. അര്‍പ്പിച്ചത്. 63ാം വയസിലാണ് കുഞ്ഞിപ്പിള്ള അമ്മ അടിയന്തരാവസ്ഥയ്ക്കെതിരെ സമരവുമായി മുന്നിട്ടിറങ്ങുന്നത്. ആലുവയില്‍ അടിയന്തരാവസ്ഥയെ എതിര്‍ത്ത് കൊണ്ട് സമരമുഖത്തുണ്ടായിരുന്ന ഏറ്റവും പ്രായമുള്ള സ്ത്രീയുമായിരുന്നു അവര്‍.
മക്കള്‍: പരേതനായ ഗംഗാധരന്, ശിവന്, രാജു, കല്ല്യാണി, ഭാരതി, പരേതയായ ഗോമതി.
മരുമക്കള്‍: അംബിക, ഓമന, ജയശ്രീ, ദാമോദരന്‍. സംസ്കാരം ഇന്ന് രാവിലെ 10.30ന് ആലുവ തോട്ടയ്ക്കാട്ടുകര ശ്മശാനത്തില്‍.
















