പാരീസ്: ഏയ്ഞ്ചല്‍ ഡി മാരിയയുടെ ഇരട്ട ഗോളില്‍ പാരീസ് സെന്റ് ജര്‍മന്‍സിന് (പിഎസ്ജി) വിജയം.ലീഗ് ഒന്നില്‍ അവര്‍ എതിരില്ലാത്ത രണ്ടു ഗോ ളുകള്‍ക്ക് ആങ്കേഴ്‌സിനെ തോല്‍പ്പിച്ചു. ഈ വിജയത്തോടെ അവര്‍ പോയിന്റു നിലയില്‍ ഒന്നാം സ്ഥാനക്കാരാായ മോണോക്കോയ്‌ക്കൊപ്പം എത്തി.
റെയ്‌മണ്ട് കോപ്പ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ 28-ാം മിനിറ്റല്‍ അര്‍ജന്റീനിയന്‍ താരമായ ഡീ മാരിന കര്‍ലിംഗ് ഷോട്ടിലൂടെ പിഎസ്ജിയെ മുന്നിലെത്തിച്ചു.
രണ്ടാം പകുതയില്‍ മാരിയ വീണ്ടും ഗോള്‍ നേടി പിഎസ ്ജിയെ വിജയത്തിലേക്ക് നയിച്ചു. കളി തീരാന്‍ ആറു മിനിറ്റുളളപ്പോഴാണ് രണ്ടാം ഗോള്‍ പിറന്നത്.
മത്സരം കടുത്തതായിരുന്നു.ആങ്കേഴ്‌സ് മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്.പക്ഷെ എന്റെ ടീം അവരുടെ ആക്രമണങ്ങളെ തടഞ്ഞ് വിജയം സ്വന്തമാക്കിയെന്ന് മത്സരം ശേഷം പിഎസ്ജി കോച്ച് യുനയ് എമിറി പറഞ്ഞു. മത്സരം വിജയിച്ച് മുന്ന് പോയിന്റു നേടാനായതില്‍ സന്തോഷമുണ്ടെുന്നും കോച്ച് വെളിപ്പെടുത്തി.
















