പനാജി: അണ്ടര്‍-17 ലോകകപ്പിനുളള ഇന്ത്യന്‍ ടീമില്‍ അമേരിക്കയിലെ താമസക്കാരനായ നമിത് ദേശ്പാണ്ഡെയും.സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ്് ഇന്ത്യയുമായി സഹകരിച്ച് ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആരംഭിച്ച വെബ്‌സൈറ്റിലൂടെയാണ് നമിത് പാണ്ഡെയെ കണ്ടെത്തിയത്.
എന്‍ആര്‍ഐ ഫുടബോള്‍ താരങ്ങളെ കണ്ടെത്തുന്നതിനാണ് വെബ്‌സൈറ്റ് തുടങ്ങിയത്..ഇന്ത്യന്‍ പാസ്‌പോര്‍ട്ടുളള 50 അപേക്ഷകള്‍ ലഭിച്ചിരുന്നു.ഇവരില്‍ നിന്നാണ് നമിത് ദേശ്പാണെഡയെ തെരഞ്ഞെടുത്തത്.മുംബൈയില്‍ നിന്ന് ന്യൂജേഴ്‌സിയിലെത്തിയ ആര്‍ക്കിടെക്റ്റിന്റെ മകനാണ് നമിത്
ദേശ് പാണ്ഡെ ആദ്യം ഇന്ത്യന്‍ ടീമിനൊപ്പം ബ്രസീലില്‍ പര്യടനം നടത്തി. പാണ്ഡെയുടെ പ്രകടനം കോച്ച് നിക്കോളൈ ആദമിനെ ആകര്‍ഷിച്ചു.തുടര്‍ന്ന് ടീമില്‍ നിലനിര്‍ത്തി.അതിനിടെ കോച്ച് ആദമിനെ പുറത്താക്കി.പോര്‍ച്ചുഗീസ് കോച്ച് ലൂയിസ് ഡി മാറ്റോസ് അധികാരമേറ്റതോടെ ദേശ്പാണ്ഡെ ഗോവയിലെ ഇന്ത്യന്‍ ക്യാമ്പിലെത്തി.നാലു ദിവസത്തെ ക്യാമ്പില്‍ മികവ് പുലര്‍ത്തിയതോടെ ടീമില്‍ നിലനിര്‍ത്തി.
അടുത്തമാസത്തെ പോര്‍ച്ചുഗീസ് പര്യടനത്തില്‍ ദേശ് പാണ്ഡെ ഇന്ത്യന്‍ ടീമിനൊപ്പം ചേരും.ഇന്ത്യന്‍ ടീം ഇപ്പോള്‍ യൂറോപ്പില്‍ പര്യടനം നടത്തിവരുകയാണ്.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍-17 ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഒക്‌ടോബര്‍ ആറു മുതല്‍ 28 വരെ രാജ്യത്തെ വിവിധ നഗരങ്ങളില്‍ നടക്കും.
















