മോണോക്കോ:ശകതമായ മത്സരത്തില്‍ പൊരുതിക്കയറി വിജയം നേടിയ മോണാക്കോ ലീഗ് ഒന്നില്‍ പോയിന്റു നിലയില്‍ ഒന്നാം സഥാനം നിലനിര്‍ത്തി.ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം പൊരുതിക്കയറിയാണ് മോണാക്കോ ജയം നേടിയത്. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു അവരുടെ വിജയം.
ആദ്യപകുതിയില്‍ വരുളറ്റ് നേടിയ ഗോളില്‍ ഡിജോണ്‍ മുന്നിലെത്തി.ഇടവേളയ്‌ക്ക് അവര്‍ 1-0 ന് മുന്നിട്ടു നിന്നു.
രണ്ടാം പകുതിയില്‍ തകര്‍ത്തുകളിച്ച മോണാക്കോ ഡിറാറിന്റെ ഗോളില്‍ സമനില പിടിച്ചു.1-1.പകരക്കാരനായി ഇറങ്ങിയ ഫാല്‍ക്കോ അവസാന നിമിഷങ്ങളില്‍ ഗോള്‍ നേടി മോണാക്കോയെ വിജയത്തിലെത്തിച്ചു.ഈ വിജയത്തോടെ 77 പോയിന്റുമായി മോണാക്കോ ലീഗില്‍ ഒന്നാം സ്ഥാനരത്തു തുടരുകയാണ്.
















