പത്തനംതിട്ട: ശബരിമലശ്രീഅയ്യപ്പസ്വാമിക്ഷേത്രത്തിലും പമ്പയിലും ഈ വിഷുദിനം മുതല്‍ അടുത്ത ഒരുവര്‍ഷം വരെ നടക്കുന്ന ആചാരാങ്ങളും അനുഷ്ഠാനങ്ങളും വികസനപ്രവര്‍ത്തനങ്ങളും കോര്‍ത്തിണക്കി ഡോക്കുമെന്ററി നിര്‍മ്മിക്കുന്നു.
ശബരിമല ശ്രീഅയ്യപ്പന്‍ എന്നു പേരിട്ടിരിക്കുന്ന ഈ ഡോക്കുമെന്ററിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ സന്നിധാനത്ത് നിര്‍വ്വഹിച്ചു. ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആര്‍.രവിശങ്കര്‍, ഡോക്കുമെന്ററിയുടെ സംവിധായകന്‍ മധു ഇറവങ്കര, ഛായാഗ്രാഹകന്‍ പ്രവീണ്‍ പണിക്കര്‍, ശബരിമല
അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ എം.എസ്.യതീന്ദ്രനാഥ്, ദേവസ്വം പിആര്‍ഒ മുരളി കോട്ടയ്‌ക്കകം എന്നിവര്‍ സന്നിഹിതരായിരുന്നു. പമ്പ ഗണപതിക്കോവിലില്‍ പുതുതായി പണിതീര്‍ത്ത തിടപ്പള്ളിയുടെ സമര്‍പ്പണം ദേവസ്വംബോര്‍ഡ് മെമ്പര്‍ കെ.രാഘവന്‍ നിര്‍വഹിച്ചു. പമ്പാ മേല്‍ശാന്തി അനില്‍കുമാര്‍ പാലുകാച്ചി ഭഗവാന് സമര്‍പ്പിച്ചു. ചീഫ് എഞ്ചിനീയര്‍(ജനറല്‍) ജി.മുരളീകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കൃഷ്ണകുമാര്‍, പമ്പാഅഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ രാജീവ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
















