നാപ്പോളി: മികച്ച ഫോം തുടരുന്ന ഡ്രീസ് മെര്‍ട്ടന്‍സിന്റെ ഗോളില്‍ നാപ്പോളിക്ക് സിരി എ യില്‍ അനായാസ വിജയം.ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് അവര്‍ യുഡിനീസിനെ പരാജയപ്പെടുത്തി.
ഈ സീസീണില്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്ന മെര്‍ട്ടന്‍സ് ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ നാപ്പോളിയെ മുന്നിലെത്തിച്ചു.സിരി എ യില്‍ മെര്‍ട്ടന്‍സിന്റെ 21-ാം ഗോളിണിത്.ഇടവേളയില്‍ നാപ്പോളി 1-0 ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ അലനും ജോസ് കലിജോണും ഗോള്‍ കുറിച്ച് നാപ്പോളിയുടെ വിജയം ഉറപ്പിച്ചു.
ഈ വിജയത്തോടെ 70 പോയിന്റുമായി നാപ്പോളി മൂന്നാം സ്്ഥാനത്തെത്തി. രണ്ടാം സ്ഥാനത്തുളള റോമയെക്കാള്‍ രണ്ടു പോയിന്റു പിന്നിലാണവര്‍. റോമയെ ഇന്നലെ അറ്റ്‌ലാന്‍ഡ സമനിലയില്‍ പിടിച്ചു നിര്‍ത്തി 1-1.
മറ്റൊരു മത്സരത്തില്‍ അര്‍ജന്റീനയുടെ സൈട്രക്കര്‍ ഗോണ്‍സാലോ ഹിഗൂയിന്‍സിന്റെ ഇരട്ട ഗോളില്‍ നിര്‍ണായക വിജയം നേടി യുവന്റസ് സിരീ എയില്‍ കിരീട പ്രതീക്ഷ സജീവമാക്കി.ഫോമിലേയക്ക് ഉയരാന്‍ ആയാസപ്പെടുന്ന പെസ്‌ക്കാരയെ യുവന്റസ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് കിരീട പ്രതീക്ഷ സജീവമാക്കിയത്.
കഴിഞ്ഞ സീസണില്‍ നാപ്പോളിക്കുവേണ്ടി 36 ഗോള്‍ നേടി റെക്കോഡിട്ട ഗോണ്‍സാലോയ്‌ക്ക് ഈ സീസണില്‍ ഇതുവരെ 23 ഗോളായി.
















