ന്യൂദല്‍ഹി: ജക്കാര്‍ത്ത ഇന്റര്‍നാഷണല്‍ ഗ്രാന്‍ഡ്് പ്രീ ബാഡ്മിന്റണിന്റെ അണ്ടര്‍-15 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഗായത്രി ഗോപീചന്ദ് കിരീടം ചൂടി.
ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യനും ഒളിമ്പിക് വെളളിമെഡല്‍ ജേതാവ് സിന്ധുവിന്റെ കോച്ചുമായ ഗോപീചന്ദിന്റെ മകളായ ഗായത്രി ഫൈനലില്‍ ഇന്ത്യയുടെ തന്നെ സാമിയ ഇമാസ് ഫാറൂക്കിയെ തോല്‍പ്പിച്ചു.
ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കാണ് ഗായത്രി സാമിയയെ തോല്‍പ്പിച്ചത്്.സ്‌കോര്‍:21-11,18-21,21-16. മത്സരം 56 മിനിറ്റ് നീണ്ടു.
ഇന്ത്യയുടെ തന്നെ കവിപ്രിയ സെല്‍വത്തിനാണ് ഈ വിഭാഗത്തില്‍വെങ്കലം.
ഡബിള്‍സില്‍ ഗായത്രി- സാമിയ സഖ്യം ചാമ്പ്യന്മാരായി.ഫൈനലില്‍ അവര്‍ ഇന്ത്യോനേഷ്യയുടെ കെല്ലി ലാറിസ- ഷെലന്‍ന്ദ്രി വിയോള ടീമിനെ അനായാസം തോല്‍പ്പിച്ചു. 28 മിനിറ്റു മാത്രം ദീര്‍ഘിച്ച മത്സരത്തില്‍ 21-17, 21-15 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ ടീം വിജയം പിടിച്ചെടുത്തത്.
















