തിരൂര്‍: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടി ലീഡ് ചെയ്യുന്നു. ഒരു ലക്ഷം വോട്ടുകള്‍ക്കാണ് കുഞ്ഞാലിക്കുട്ടി മുന്നിട്ടു നില്‍ക്കുന്നത്.
മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, വേങ്ങര, വള്ളിക്കുന്ന് എന്നിവിടങ്ങളില്‍ കുഞ്ഞാലിക്കുട്ടി ലീഡ് ചെയ്യുകയാണ്. വള്ളികുന്നും കൊണ്ടോട്ടിയിലും തുടക്കത്തില്‍ എല്‍ഡിഎഫാണ് ലീഡ് ചെയ്തെങ്കിലും പിന്നീട് പിന്നോട്ട് പോയി.
പതിനൊന്നു മണിയോടെ അന്തിമ ലീഡ് അറിയാനാകും. പന്ത്രണ്ടു മണിയോടെ ഔദ്യോഗിക ഫലപ്രഖ്യാപനമുണ്ടാകുമെന്നാണു പ്രതീക്ഷ. മലപ്പുറം ഗവണ്മെന്റ് കോളജിലാണ് വോട്ടെണ്ണല്‍. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്.
















