തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയുടെ ജയം എല്‍ഡിഎഫിന്റെ കരണത്തേറ്റ അടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ യുഡിഎഫിന്റെ ജയം സര്‍ക്കാരിനെതിരെയുള്ള വിധിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.
തെരഞ്ഞെടുപ്പില്‍ കടുത്ത മത്സരമായിരുന്നുവെന്നും അതിനാല്‍ ഉദ്ദേശിച്ച വിജയം യുഡിഎഫിന് നേടാന്‍ കഴിഞ്ഞില്ലെന്നും പിണറായി പറഞ്ഞു. എല്‍ഡിഎഫിനുള്ള മറുപടിയാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസനും പ്രതികരിച്ചു.
മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടേത് മികച്ച വിജയമാണെന്ന് എ കെ ആന്റണി പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള തിരിച്ചടിയാണെന്നും ജനത്തിന്റെ വിലയിരുത്തലാണെന്നും അദ്ദേഹം പറഞ്ഞു.
















