ന്യൂയോര്‍ക്ക്: ഇന്ത്യ വിരുദ്ധ പരാമര്‍ശം നടത്തിയ സ്നാപ്ചാറ്റ് സിഇഒ ഇവാന്‍ സ്പീഗലിനോടുള്ള പ്രതികാര നടപടിയുടെ ഭാഗമായി 1.7 മില്യണ്‍ സ്നാപ്ചാറ്റ് ഉപയോക്താക്കളുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ നിന്നും ചോര്‍ത്തിയതായി ഇന്ത്യന്‍ ഹാക്കേഴ്സ്.
കഴിഞ്ഞ വര്‍ഷമായിരുന്നു ഹാക്കേഴ്സ് സ്നാപ്ചാറ്റ് സൈറ്റ് ഹാക്ക് ചെയ്തത്. എന്നാലിപ്പോഴാണ് ഡേറ്റ ലഭ്യമായ വിവരം ഹാക്കേഴ്സ് പുറത്തുവിടുന്നത്.
ഇന്ത്യയെ പോലുള്ള ദരിദ്ര രാജ്യങ്ങളിലേക്ക് ബിസിനസ് വിപുലീകരിക്കാന്‍ ശ്രമിക്കുമെന്നായിരുന്നു സ്പീഗലിന്റെ പരാമര്‍ശം. ഇതേ തുടര്‍ന്ന് നിരവധി ഇന്ത്യക്കാര്‍ സ്നാപ്ചാറ്റ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നു. സ്പീഗല്‍ മാപ്പ് ചോദിക്കുന്നതുവരെ കമ്പനിക്കെതിരായ നീക്കങ്ങള്‍ ശക്തിപ്പെടുത്തുമെന്നാണ് ഇന്ത്യന്‍ ഹാക്കേഴ്സിന്റെ പുതിയ ഭീഷണി.
















