കൊച്ചി: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ടെണ്ടര്‍ ഒഴിവാക്കുന്നതും, വ്യവസ്ഥകള്‍ ലംഘിക്കുന്നതും തടയുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടതായി കേരള ഗവ കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
നിശ്ചിത യോഗ്യതയുള്ള കരാറുകാര്‍ ടെണ്ടര്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ കുറഞ്ഞ നിരക്ക് അംഗീകരിക്കണമെന്ന വ്യവസ്ഥ ലംഘിക്കപ്പെടുകയാണ്. ടെണ്ടര്‍ തുറന്നതിന് ശേഷമുള്ള വിലപേശല്‍ നിയമവിരുദ്ധമാണ്. ടെണ്ടര്‍ ഒഴിവാക്കി ഇഷ്ടക്കാര്‍ക്ക് പ്രവൃത്തികള്‍ നല്‍കുന്ന നടപടികള്‍ തുടരുകയാണ്.
മെയ് 3ന് ഒരു ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹര്‍ജി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. വിഷയത്തില്‍ പരിഹാരം തേടി പ്രധാനമന്ത്രിക്കും നിവേദനം നല്‍കും. ഫിഫ ലോകകപ്പ് മത്സരങ്ങള്‍ക്ക് വേണ്ടി ജിസിഡിഎ നടത്തിയ ടെണ്ടറുകളില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും അസോസിയേഷന്‍ പ്രസിഡന്റ് വര്‍ഗ്ഗീസ് കണ്ണമ്പിള്ളി ആവശ്യപ്പെട്ടു.
















