Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തോട്ടഭൂമി കേസില്‍ വീണ്ടും തിരിച്ചടി; 25 കോടിയുടെ മരം മുറിക്കാന്‍ അനുമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 01:47 am IST
in Kerala

തിരുവനന്തപുരം: അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ പ്രഖ്യാപനങ്ങള്‍ നടത്തുമ്പോഴും കോടതികളില്‍ സര്‍ക്കാര്‍ ഒത്തുകളി തുടരുന്നു. അഞ്ചുലക്ഷം രൂപ ഫീസ് നിശ്ചയിച്ച് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിശ്ചയിച്ചിട്ടും തോട്ടഭൂമി കേസുകളില്‍ സര്‍ക്കാരിന് തിരിച്ചടി തുടരുന്നു. 455 ഏക്കര്‍ വനഭൂമി കൈവശം വച്ചിരിക്കുന്നുവെന്ന് ആരോപണമുള്ള എ.വി.തോമസ് ആന്റ് കമ്പനിക്കെതിരായ കേസില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ ഒരക്ഷരം മിണ്ടിയില്ല. അതിന്റെ ഫലം 25 കോടി വിലവരുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ തോട്ടം ഉടമയ്‌ക്ക് അനുകൂലമായി ഹൈക്കോടതി വിധി വന്നു.

1100 ഏക്കര്‍ വരുന്ന പെരിനാട് എസ്റ്റേറ്റിലെ മരങ്ങള്‍ മുറിക്കാനാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജി ദേവന്‍ രാമചന്ദ്രന്‍ കമ്പനിക്ക് അനുകൂലമായി ഉത്തരവിറക്കിയത്. കമ്പനിക്കെതിരായ എല്ലാ നടപടികളും കേസിന്റെ അന്തിമവിധി വരുന്നതുവരെ നിര്‍ത്തിവയ്‌ക്കണമെന്നും ഇടക്കാല ഉത്തരവിലുണ്ട്.

1945 ല്‍ റാണി ട്രാവന്‍കൂര്‍ റബര്‍ കമ്പനി ലിമിറ്റഡും ലണ്ടനിലെ മിഡ്‌ലാന്റ് റബ്ബര്‍ ആന്റ് പ്രൊഡ്യൂസ് കമ്പനി ലിമിറ്റഡും ചേര്‍ന്നാണ് അന്നത്തെ ചെങ്ങന്നൂര്‍ താലൂക്കിലുള്ള ചിറ്റാര്‍, പെരിനാട്, വെള്ളിനാട് എസ്റ്റേറ്റുകള്‍ അടങ്ങുന്ന തോട്ടഭൂമി നാലുലക്ഷം പൗണ്ടിന് കൈമാറുന്നതായി കോട്ടയം അഡീഷണല്‍ ഡിസ്ട്രിക്ട് രജിസ്ട്രാര്‍ മുമ്പാകെ രേഖയുണ്ടാക്കിയത്.

കമ്പനി ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നും കരാറിലെ ഡയമണ്ട് സീല്‍ അന്നത്തെ രാജഭരണകാലത്ത് നിലവിലുള്ളതല്ലെന്നും വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടുണ്ടായിരുന്നു. രേഖകള്‍ വ്യാജമാണെന്നും കമ്പനി കൈവശം വച്ച ഭൂമി മുഴുവന്‍ സര്‍ക്കാര്‍ ഭൂമിയാണെന്നും സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്ലീഡറായിരുന്ന സുശീല ഭട്ട് 2015 ല്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലവും സമര്‍പ്പിച്ചു.

എ.വി.തോമസ് ആന്റ് കമ്പനിയുടെ കൈവശമുള്ള പെരിനാട് എസ്റ്റേറ്റിലെ വനവാസികളുടെ ക്ഷേത്രമായ മഹാദേവി ശാസ്താക്ഷേത്രത്തിലേക്കുള്ള വഴി തടഞ്ഞതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയും തുടര്‍ന്ന് പൊതുതാല്പര്യം പരിഗണിച്ചുള്ള വിധികളും കമ്പനിക്ക് എതിരായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടടക്കം സര്‍ക്കാര്‍ 2015 ല്‍ സത്യവാങ്മൂലം നല്‍കിയത്. തുടര്‍ന്ന് തോട്ട ഭൂമിയില്‍ നിന്നുള്ള മരംമുറി തടഞ്ഞ് ജസ്റ്റിസ് മുഷ്താഖ് ഉത്തരവിറക്കി. പിന്നീട് കമ്പനി അനുകൂല ഉത്തരവിനായി പല ബെഞ്ചിനെയും സമീപിച്ചെങ്കിലും മരം മുറിക്കുന്നതിനുള്ള സ്റ്റേ നീക്കി കിട്ടിയില്ല. ഇതിനിടെ, ജഡ്ജി പി.ബി.സുരേഷ്‌കുമാറിന്റെ ബെഞ്ച് കേസിലെ പൊതുതാല്പര്യം പരിഗണിച്ച് ഇതുമായി ബന്ധപ്പെട്ട കേസുകള്‍ ഡിവിഷന്‍ ബഞ്ചിന് റഫര്‍ ചെയ്തു. ഡിവിഷന്‍ ബെഞ്ചിന് റഫര്‍ ചെയ്യപ്പെട്ട കേസുകള്‍ പിന്നീട് സിംഗിള്‍ ബെഞ്ച് പരിഗണിക്കരുതെന്ന് ജസ്റ്റിസ് സാവന്ത് അധ്യക്ഷനായ ഏഴംഗബെഞ്ചിന്റെ ഉത്തരവ് നിലവിലിരിക്കേയാണ് കമ്പനിക്ക് അനുകൂലമായി ഇപ്പോള്‍ സിംഗിള്‍ ബഞ്ചിന്റെ വിധി.

കേസ് ഡിവിഷന്‍ ബെഞ്ചിന് റഫര്‍ ചെയ്തതും സര്‍ക്കാരിന്റെ സത്യവാങ്മൂലവുമൊന്നും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ മെനക്കെട്ടില്ല. കമ്പനിയുടെ കേരളത്തിലെ 18 എസ്റ്റേറ്റുകള്‍ക്കും സ്‌പെഷ്യല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യം നോട്ടീസയച്ചിരുന്നു. തോട്ടഭൂമി കയ്യേറ്റ കേസില്‍ വ്യാജരേഖ ചമെച്ചന്നുകാട്ടി ക്രൈംബ്രാഞ്ച് ഐജിയായിരുന്ന ശ്രീജിത്ത് എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തു.

കേന്ദ്ര ആര്‍ക്കൈവ്‌സ് രേഖകളില്‍ പെരിനാട് എസ്റ്റേറ്റിലെ 1100 ഏക്കറില്‍ 455 ഏക്കറും വനഭൂമിയാണെന്ന് വ്യക്തമാണ്. ഇതൊന്നും സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയില്‍ മിണ്ടിയില്ല. തോട്ടഭൂമി കേസുകളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പ്രേമചന്ദ്രഭാനു വിചാരണ വേളയില്‍ ഒരു ദിവസം പോലും ഹാജരായതുമില്ല. സര്‍ക്കാരും കമ്പനിയുമായുള്ള ഒത്തുകളിയാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ കേസ് പരഗണിച്ചവേളയില്‍ നിശബ്ദരാകാന്‍ കാരണം. സര്‍ക്കാര്‍ അടിയന്തിരമായി ഡിവിഷന്‍ ബെഞ്ച് മുന്‍പാകെ അപ്പീല്‍ ഫയര്‍ ചെയ്തില്ലെങ്കില്‍ ഈ വിധിയുടെ പശ്ചാത്തലത്തില്‍ മറ്റുതോട്ടഭൂമികേസുകളില്‍ തിരിച്ചടിയുണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

Bollywood

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.