തൃശൂര്‍: കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് ഇപ്പോള്‍ ചര്‍ച്ചാവിഷയമല്ലെന്ന് കെപിസിസി താല്‍ക്കാലിക പ്രസിഡണ്ട് എം.എം.ഹസ്സന്‍. താത്ക്കാലിക പ്രസിഡന്റിനെ വെച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുമോ എന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല, പ്രസിഡന്റല്ല തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.
തെരഞ്ഞെടുപ്പ് നടത്താന്‍ വരണാധികാരിയെ നിശ്ചയിച്ചിട്ടുണ്ട്, മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ ഹസ്സന്‍ പറഞ്ഞു.ഉമ്മന്‍ചാണ്ടി കെ.പി.സി.സി പ്രസിഡന്റ് ആകുന്നില്ലെന്നത് അദ്ദേഹത്തിന്റെ തീരുമാനമാണെന്ന് ഹസ്സന്‍ പറഞ്ഞു.
















