ബ്യൂണസ് അയേഴ്‌സ്: എഴുപത് ദശലക്ഷം വര്‍ഷം( 700 ലക്ഷം വര്‍ഷം)പഴക്കമുള്ള ഡിനോസര്‍ മുട്ടയും അതിനുള്ളില്‍ ഭ്രൂണവും കണ്ടെത്തി.
അര്‍ജന്റീനയിലെ പാറ്റഗോണിയന്‍ മേഖലയിലെ ഓക്ക മഹുവോയിലാണ് മുട്ടകളും ഭ്രൂണാവശിഷ്ടങ്ങളും കണ്ടെത്തിയതെന്ന് പുരാവസ്തു ഗവേഷകര്‍ പറഞ്ഞു.
ഏതാനും വര്‍ഷം മുന്‍പ് ചില ആട്ടിടയന്മാരാണ് ഇത് കണ്ടെത്തിയതെങ്കിലും പരിശോധന പൂര്‍ത്തിയാക്കിയശേഷം കഴിഞ്ഞദിവസമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ചതുപ്പില്‍ പുതഞ്ഞ നിലയിലാണ് മുട്ടുകള്‍ കണ്ടെത്തിയത്.
















