Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെണ്‍പരമ്പര കാക്കുന്ന അക്കരവിളാകം കാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 01:20 am IST
in Kerala

അക്കരവിളാകം കാവില്‍ ഇപ്പോഴത്തെ കാരണവര്‍ ഓമനയമ്മ

വിളപ്പില്‍: ജൈവവൈവിധ്യങ്ങളുടെ കലവറ എന്നതിലുപരി പെണ്‍പരമ്പര കാക്കുന്നുവെന്ന അപൂര്‍വതയുമുണ്ട് അക്കരവിളാകം കാവിന്. രാജഭരണ കാലത്ത് കരം ഒഴിവാക്കി കൊടുത്ത 28.5 സെന്റിലാണ് നിബിഡ വനത്തിന്റെ പുറംകാഴ്ച സമ്മാനിച്ച് കാവ് നിലനില്‍ക്കുന്നത്. നാഗത്താന്‍മാര്‍ സൈ്വരമായി വിഹരിക്കുന്ന അക്കരവിളാകം കാവ് വിശ്വാസവും ഭക്തിയും ഇഴപിരിയാതെ ശേഷിക്കുന്ന ചുരുക്കം ചില കാവുകളിലൊന്നാണ്. കാവു തീണ്ടാതെ തലമുറകള്‍ക്കായി കാക്കാന്‍ സ്ത്രീകളെ കാരണവര്‍ സ്ഥാനത്തേറ്റുന്നതാണ് ഇവിടുത്തെ പൈതൃകം.

നൂറ്റാണ്ടുകളുടെ പെണ്‍ചരിതം അവകാശപ്പെടുന്ന വെള്ളനാട് വെളിയന്നൂര്‍ അക്കരവിളാകം കാവിന്റെ ഇപ്പോഴത്തെ കാരണവര്‍ ഓമനയമ്മ (86) ആണ്. 1984 ല്‍ കുഞ്ഞിലക്ഷ്മിയമ്മ പാര്‍വതിയമ്മ മരിച്ചതോടെയാണ് അക്കരവിളാകം തറവാട്ടിലെ സ്ത്രീകളില്‍ മുതിര്‍ന്ന ഓമനയമ്മയ്‌ക്ക് കാരണവര്‍ സ്ഥാനം കിട്ടിയത്. നൂറുവര്‍ഷം മുന്‍പ് ഓമനയമ്മയുടെ അച്ഛന്‍ വൈദ്യര്‍ കൃഷ്ണപിള്ള നാഗത്താന്‍ കാവില്‍ ഔഷധ സസ്യങ്ങള്‍ നട്ടുനനച്ചു. അതോടെ അക്കരവിളാകം കാവ് ഔഷധ സസ്യങ്ങളുടേയും ഉദ്യാനമായി.

പെരുമ്പള്ളിമൂഴി, താഴത്തുവീട്, അക്കരവിളാകം എന്നിങ്ങനെ മൂന്ന് കുടുംബങ്ങള്‍ക്ക് 300 വര്‍ഷം മുന്‍പ് ഭണ്ഡാര വകയായി വന്നുചേര്‍ന്നതാണ് 50 ഏക്കര്‍ ഭൂമി. കൂട്ടുകുടുംബമായാണ് ഇവര്‍ അറയും നിരയും തെക്കതുമുള്ള വെളിയന്നൂരിലെ തറവാട്ടില്‍ പാര്‍ത്തിരുന്നത്. ഒന്നര നൂറ്റാണ്ട് മുന്‍പ് കുടുംബങ്ങള്‍ ഭാഗം വച്ച് പിരിഞ്ഞപ്പോള്‍ അക്കരവിളാകം കുടുംബത്തിന്റെ ഓഹരിയിലാണ് കാവും കുളവും വന്നത്. കാവു തീണ്ടരുതെന്ന പൂര്‍വികരുടെ ഓര്‍മ്മപ്പെടുത്തല്‍ അവര്‍ മറന്നില്ല. ഓഹരിയില്‍ ഉണ്ടായിരുന്ന കാവു മാത്രം വീതിച്ചെടുത്തില്ല. കുടുംബത്തിലെ തലമൂത്ത പെണ്‍കുട്ടികള്‍ക്ക് കൈമാറി കാവിനെ കാക്കണമെന്ന ആചാരം അലിഖിത നിയമമാക്കി. ഇന്നും അത് തെറ്റാതെ പിന്‍തുടരുകയാണ് അക്കരവിളാകത്തുകാര്‍.

പാലപ്പൂവിന്റേയും ചെമ്പകമൊട്ടിന്റേയും സുഗന്ധം പരക്കുന്ന നാട്ടുവഴിയിലൂടെ കാവിനരികിലെത്തിയാല്‍ ആകാശക്കീഴിലെ ജൈവ വൈവിധ്യം കണ്ണിനും മനസ്സിനും കുളിരേകും. ഉപ്പനും പഞ്ചവര്‍ണ്ണക്കിളിയും കാട്ടുകുരുവിയും മൂളിപ്പാട്ടു പാടുന്ന കാവ്. ഇരുപതില്‍പ്പരം ഇനങ്ങളിലുള്ള പക്ഷികളും അത്രത്തോളം ശലഭ ജീവികളും ഈ കാവില്‍ വസിക്കുന്നുണ്ടെന്ന് കാരണവര്‍ ഓമനയമ്മ പറയുന്നു. നൂറും പാലും നേദിച്ച് നാഗദേവന് തിരി തെളിച്ച് നടന്നു നീങ്ങുമ്പോള്‍ ഫണം വിടര്‍ത്തിയാടുന്ന സര്‍പ്പങ്ങളെ പലകുറി കണ്ടിട്ടുണ്ട് ഓമനയമ്മ.

ഒരിക്കല്‍പ്പോലും അവ തന്നെയോ, താന്‍ അവയേയോ ഉപദ്രവിച്ചിട്ടില്ലെന്ന് ഓമനയമ്മ പറയുന്നു. 2013 ല്‍ വനം വകുപ്പ് കാവ് സംരക്ഷണ പദ്ധതിയില്‍ അക്കരവിളാകം കാവിനെ ഉള്‍പ്പെടുത്തി. വര്‍ഷം തോറും വനം വകുപ്പ് 20,000 രൂപ കാവിന്റെ സംരക്ഷണത്തിനായി കാരണവര്‍ക്ക് നല്‍കുന്നുണ്ട്. പ്രായാധിക്യത്താല്‍ കാഴ്ചയ്‌ക്ക് അല്‍പ്പം മങ്ങലുണ്ടെങ്കിലും കാവിലെ കാര്യങ്ങള്‍ മുടക്കാന്‍ ഓമനയമ്മ ഒരുക്കമല്ല. തലമുറ കൈമാറിയ കാരണവര്‍ സ്ഥാനം ദൈവ നിയോഗമാണ് അക്കരവിളാകത്തെ അമ്മമാര്‍ക്ക്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

Bollywood

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.