കൊച്ചി: ഇന്ത്യന്‍ ആരോഗ്യ സേവനമേഖല ഇടത്തരം, ചെറുനഗരങ്ങളില്‍ ശ്രദ്ധയൂന്നണമെന്ന് മെഡിട്രീന ഹോസ്പിറ്റല്‍സ് സാരഥിയും പ്രമുഖ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റുമായ ഡോ. എന്‍.പ്രതാപ്കുമാര്‍. ആരോഗ്യ മേഖലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ ഏറെയും വന്‍കിട നഗരങ്ങളിലാണ്. ടിയര്‍-2, ടിയര്‍-3 നഗരങ്ങളില്‍ മികച്ച ഡോക്ടര്‍മാരുടെയും സ്‌പെഷലിസ്റ്റുകളുടെയും അഭാവം വെല്ലുവിളിയാണ്.
പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഇടത്തരം, ചെറുകിട നഗരങ്ങളില്‍ 7,000 ആശുപത്രികള്‍ കൂടി ണ്ടേിവരുമെന്നാണ്. ടാറ്റാ മോട്ടോഴ്‌സ് മെഡിക്കല്‍ സൊസൈറ്റി 43-ാമത് വാര്‍ഷിക കോണ്‍ഫറന്‍സ് “ഇന്ത്യന്‍ ആരോഗ്യ മേഖലയിലെ വെല്ലുവിളികളും സാധ്യതകളും”എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു ഡോ. പ്രതാപ് കുമാര്‍.
“ ഗ്രാമീണ മേഖലയിലെ ഡോക്ടര്‍ -രോഗി അനുപാതം 1: 30,000 ആണ്, ലോകാരോഗ്യസംഘടന നിര്‍ദ്ദേശിക്കുന്ന 1:1000 എന്ന നിലവാരത്തിലേക്കെത്താന്‍ നാം ഇനിയും ഏറെ സഞ്ചരിക്കണം, അദ്ദേഹം പറഞ്ഞു.
പ്രശസ്ത ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റായ ഡോ. പ്രതാപ് കുമാര്‍ ഇന്ത്യയിലും മാലിദ്വീപിലും സാന്നിധ്യമുള്ള മെഡിട്രീന ഹോസ്പിറ്റല്‍സിന്റെ സ്ഥാപകനാണ്. കൊല്ലം ആസ്ഥാനമായ ഗ്രൂപ്പിന് തിരുവനന്തപുരം, ജംഷെഡ്പൂര്‍, ഹൈദരാബാദ്, കൊട്ടാരക്കര, പാലക്കാട്, മാലിദ്വീപ് എന്നിവിടങ്ങളില്‍ സാന്നിധ്യമുണ്ട്. നേപ്പാള്‍, ഒമാന്‍എന്നിവിടങ്ങളിലേക്കും സാന്നിധ്യം വിപുലപ്പെടുത്താനുള്ള നടപടികളിലാണ് മെഡിട്രീന ഹോസ്പിറ്റല്‍സും ഡോ. പ്രതാപ് കുമാറും.
















