ന്യൂദല്‍ഹി: കശ്മീരില്‍ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെങ്കിലും വിഘടന വാദികളായ വിദ്യാര്‍ഥികള്‍ക്ക് എതിരെ വെടിയുണ്ടയും പെല്ലറ്റ് തോക്കുകളും വേണ്ടെന്ന് കേന്ദ്രം. പകരം മുളകു പൊടി നിറച്ച ഷെല്ലുകളും പ്ലാസ്റ്റിക് വെടിയുണ്ടകളും ഉപയോഗിച്ചാല്‍ മതി. ആഭ്യന്തര മന്ത്രാലയം സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി.
















