ലക്‌നൗ: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമക്കേസുകളില്‍ പെട്ടെന്ന് തീരുമാനമെടുക്കുന്നതിന് ഉത്തര്‍പ്രദേശില്‍ 100 അതിവേഗ കോടതികള്‍ സ്ഥാപിക്കുന്നു. ഇതിനുള്ള ശുപാര്‍ശ സംസ്ഥാന നിയമ മന്ത്രാലയം ധന വകുപ്പിനു നല്‍കി. 400 കോടി രൂപ ചെലവു വരുന്നതാണ് പദ്ധതി.
തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനമാണിതെന്ന് തീരുമാനം വിശദീകരിച്ച സംസ്ഥാന നിയമ മന്ത്രി ബ്രജേഷ് പഥക്ക് പറഞ്ഞു. ഈ കോടതികള്‍ സ്ത്രീകളുമായി ബന്ധപ്പെട്ട കേസുകള്‍ മാത്രമാകും പരിഗണിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















