ന്യൂദല്‍ഹി: കൃത്യമായ യാത്രാ രേഖകള്‍ ഇല്ലാത്തതിന് ഇന്ത്യക്കാരന്‍ പാക്കിസ്ഥാനില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. ഇസ്ലാമബാദില്‍ അറസ്റ്റിലായ ഇയാളുടെ പേര് അടക്കമുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല.
പാക്കിസ്ഥാന്റെ വിദേശ ചട്ടത്തിന്റെ പതിനാലാം വകുപ്പനുസരിച്ച് ഇന്ത്യന്‍ പൗരനെതിരെ കേസെടുത്തെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത്തരത്തിലൊരു സംഭവത്തെക്കുറിച്ച് അറയിച്ചിട്ടില്ലെന്ന് പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.
















