ലക്‌നൗ: മുംബൈ-ലക്‌നൗ ലോകമാന്യ തിലക് എക്പ്രസിന്റെ പതിനൊന്നു ബോഗികള്‍ പാളം തെറ്റി. ഇന്നലെ ഉച്ചയ്‌ക്ക് ഉത്തര്‍പ്രദേശിലെ ഉന്നാവോയ്‌ക്കടുത്താണ് സംഭവം. ആളപായമില്ല. ചില യാത്രക്കാര്‍ക്ക് പരിക്കേറ്റതായി ഉന്നാവോ എസ്പി നേഹ പാണ്ഡ്യ അറിയിച്ചു.
ലോഹംഗ്പുര്‍ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഇവിടെ ട്രാക് നശിപ്പിച്ച നിലയില്‍ കണ്ടതായി പോലീസ് പറഞ്ഞു. അട്ടിമറി ശ്രമത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും എസ്പി അറിയിച്ചു. യാത്രക്കാരെ പിന്നീട് ബസ്സിലും ട്രെയിനുകളിലുമായി ലക്‌നൗവിലെത്തിച്ചു.
















