വാരാണസി: ബോംബു ഭീഷണിയെത്തുടര്‍ന്ന് വാരാണസിയിലെ പ്രശസ്തമായ കാശി വിശ്വനാഥ ക്ഷേത്രം അടച്ചു. ശനിയാഴ്ച രാത്രിയാണ് മാ അന്നപൂര്‍ണയെ പ്രതിഷ്ഠിച്ചിരിക്കുന്നിടത്ത് ബോംബു വെച്ചതായി സന്ദേശം ലഭിച്ചത്. അപ്പോള്‍ത്തന്നെ ക്ഷേത്രം അടച്ചു.
പോലീസും ബോംബ് സ്‌ക്വാഡും പരിശോധന തുടരുകയാണ്. ഇതിനകം മൂന്നു വട്ടം ക്ഷേത്ത്രില്‍ പരിശോധന നടത്തി. എന്നാല്‍ ഭയപ്പെടാന്‍ സാഹചര്യമൊന്നുമില്ലെന്നുറപ്പാക്കാതെ ക്ഷേത്രം ദര്‍ശനത്തിനു തുറന്നു കൊടുക്കില്ല എന്ന നിലപാടിലാണ് പോലീസ്.
















