ബെംഗളൂരു: ഉപതെരഞ്ഞെടുപ്പുകളിലെ വിജയത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടകത്തില്‍ നേരത്തെ തെരഞ്ഞെടുപ്പ് നടത്താന്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് തയ്യാറായേക്കുമെന്ന് സൂചന. ഇതിലൂടെ ബിജെപിക്കും ജെഡിഎസിന് മേല്‍ വിജയം നേടാനാവുമെന്നാണ് കണക്കുക്കൂട്ടല്‍.
എന്നാല്‍ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ കോണ്‍ഗ്രസ് തള്ളി. കോണ്‍ഗ്രസ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും അതിന് ശേഷം മാത്രമെ തെരഞ്ഞെടുപ്പ് നടത്തുകയുള്ളുവെന്നും കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ദിനേഷ് ഗുണ്ട് റാവു പറഞ്ഞു.
നേരത്തെ തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ ഭരണവിരുദ്ധവികാരത്തില്‍ നിന്നും രക്ഷപ്പെടാനാവുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. ഇക്കാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യയെ ബോധ്യപ്പെടുത്തുവാന്‍ ഇവര്‍ ശ്രമിക്കുന്നുണ്ട്.
















