Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മിറിന്‍ഡ, സെറിലാക്, ഫ്രൂട്ടി, സഫോള സംശയ നിഴലില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 11:23 pm IST
in India

ന്യൂദല്‍ഹി: കുട്ടികളും മുതിര്‍ന്നവരും ആവേശത്തോടെ വാങ്ങിക്കഴിക്കുന്ന ഒന്‍പതു പ്രമുഖ ബ്രാന്‍ഡുകളുടെ ഭക്ഷ്യോത്പന്നങ്ങള്‍ നിലവാരം കുറഞ്ഞവയെന്നു കണ്ടെത്തല്‍. പെപ്‌സികോ ഇന്ത്യയുടെ മിറിന്‍ഡ, നെസ്‌ലെ ഇന്ത്യയുടെ സെറിലാക് വീറ്റ്, അദാനി വില്‍മര്‍ ലിമിറ്റഡിന്റെ ഫോര്‍ച്യൂണ്‍ ഓയില്‍, മാരികോ ഇന്ത്യയുടെ സഫോള ഗോള്‍ഡ് ഓയില്‍, പാര്‍ലെ അഗ്രോയുടെ ഫ്രൂട്ടി തുടങ്ങിയ ഒന്‍പത് ഉത്പന്നങ്ങള്‍ നാലു സംസ്ഥാനങ്ങളിലെ ഗുണമേന്മാ പരിശോധനയില്‍ പരാജയപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. വിവരാവകാശ നിയമ പ്രകാരം കിട്ടിയ ഈ റിപ്പോര്‍ട്ട് ദി ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തു വിട്ടു.

രാജസ്ഥാന്‍, തമിഴ്‌നാട്, ഹരിയാന, ആസാം എന്നീ സംസ്ഥാനങ്ങളില്‍ 2016 ഏപ്രില്‍ മുതല്‍ 2017 ജനുവരി വരെയുള്ള മാസങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇവ നിലവാരമില്ലാത്തവയെന്നു കണ്ടെത്തിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ബ്രാന്‍ഡുകളാണിത്.

മിറിന്‍ഡയും ഫ്രൂട്ടിയും കുട്ടികള്‍ക്കും ഏറെ പ്രിയപ്പെട്ട പാനീയങ്ങളാണ്. നവജാത ശിശുക്കള്‍ക്കു നല്‍കുന്ന പ്രധാന ആഹാരമാണ് സെറിലാക്. ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന എണ്ണയാണ് മറ്റു രണ്ടു ബ്രാന്‍ഡുകള്‍. പെര്‍ബാലിഫിന്റെ എനര്‍ജി ഡ്രിങ്ക്, മുരുഗപ്പ ഗ്രൂപ്പിന്റെ പാരി കുപ്പിവെള്ളം, ഹല്‍ദിറാമിന്റെ ആലൂ ഭുജിയ എന്നിവയും ഗുണമേന്മാ പരിശോധനയില്‍ പരാജയപ്പെട്ടെന്ന് ആര്‍ടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. പരിശോധനയെ ഈ ബ്രാന്‍ഡുകള്‍ ചോദ്യം ചെയ്തിട്ടില്ല. പുനപ്പരിശോധന വേണമെന്ന് ആവശ്യപ്പെടാത്തതും സംശയകരം.

നെസ്‌ലെയുടെ മാഗി ന്യൂഡില്‍സ് ഗുണമേന്മാ പരിശോധനയില്‍ പരാജയപ്പെട്ടത് വിവാദമുണ്ടാക്കിയതിനു ശേഷം ഇത്രയധികം ഉത്പന്നങ്ങള്‍ക്ക് നിലവാരമില്ലെന്നു വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷ്യ സുരക്ഷാ വകുപ്പുകള്‍ കണ്ടെത്തുന്നത് ഇതാദ്യം. അനുവദനീയമായ അളവില്‍ക്കൂടുതല്‍ ലെഡും അജിനാമോട്ടോയും കണ്ടെത്തിയതിനെത്തുടര്‍ന്ന് നിരവധി സംസ്ഥാനങ്ങളില്‍ മാഗി നിരോധിച്ചിരുന്നു.

ഇത്തരമൊരു അനുഭവമുണ്ടായിട്ടും നെസ്‌ലെയുടെ സെറിലാക് വീറ്റിന്റെ നിലവാരവും സംശയത്തിന്റെ നിഴലിലായി. രാജസ്ഥാനിലെ രാജാസ്മന്ത് ജില്ലയില്‍ നടത്തിയ പരിശോധനയിലാണ് സെറിലാക്കിന്റെ നിലവാരമില്ലായ്‌മ കണ്ടെത്തിയത്. പ്രോട്ടീന്റെ അളവ് അനുവദനീയമായതിലും കൂടുതലാണെന്നാണ് കണ്ടെത്തിയത്. രാജസ്ഥാനിലെ തന്നെ ബുണ്ടി ജില്ലയില്‍ പരിശോധിച്ച ഫോര്‍ച്യൂണ്‍ ഭക്ഷ്യ എണ്ണയില്‍ ഉപയോഗിക്കാവുന്നതിലും കൂടുതല്‍ അളവില്‍ ആസിഡ് കലര്‍ത്തിയതായി കണ്ടെത്തി. സഫോള ഗോള്‍ഡ് എണ്ണയിലും ആസിഡിന്റെ അളവിലാണ് സംശയം.

ഗുഡ്ഗാവിലെ ഫുഡ് സേഫ്റ്റി ഓഫിസറുടെ പരിശോധനാ റിപ്പോര്‍ട്ടില്‍ പെപ്‌സിയുടെ മിറിന്‍ഡക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. സബ്സ്റ്റാന്‍ഡേഡ് ആന്‍ഡ് അണ്‍സേഫ് (നിലവാരമില്ലാത്ത, സുരക്ഷിതമല്ലാത്ത) എന്നീ വാക്കുകളാണ് റിപ്പോര്‍ട്ടിലുള്ളത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍, മെയ്, ഒക്‌ടോബര്‍ മാസങ്ങളില്‍ പരിശോധിച്ചു. ഈ വര്‍ഷം ജനുവരി മുതല്‍ മൂന്നു തവണ വിവിധ ബാച്ചുകള്‍ പരിശോധിച്ചു. തുടര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. മിറിന്‍ഡക്കെതിരെ നടപടിയെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് ഹരിയാന ഫുഡ് ആന്‍ഡ് ഡ്രഗ് കമ്മീഷണര്‍ക്ക് കത്തയച്ചിരിക്കുന്നത് ഫുഡ് സേഫ്റ്റി ഓഫിസറാണ്. എന്നാല്‍, സംസ്ഥാനത്ത് മിറിന്‍ഡ വിതരണം ചെയ്യുന്ന ഏജന്‍സിയില്‍ പഴിചാരി രക്ഷപ്പെടാനുളള നീക്കത്തിലാണ് പെപ്‌സി.

ആസാമിലെ ഗോഹട്ടിക്കടുത്തുള്ള സത്‌ഗോണില്‍ പ്രവര്‍ത്തിക്കുന്ന പദ്‌മേഷ് ബിവ്‌റെജസില്‍ നിര്‍മിച്ച ഫ്രൂട്ടിയുടെ ബാച്ചുകളാണ് ഫുഡ് സേഫ്റ്റി പരിശോധനയില്‍ പരാജയപ്പെട്ടത്. ആസാമിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യാന്‍ തയാറാക്കിയവയായിരുന്നു ഇത്.

തമിഴ്‌നാട്ടിലും അയല്‍സംസ്ഥാനങ്ങളിലും വിപണിയിലുള്ള മുരുഗപ്പ ഗ്രൂപ്പിന്റെ പാരി കുപ്പിവെള്ളത്തിനു പിടിവീണത് കാഞ്ചീപുരത്തെ പരിശോധനയില്‍. അമിത തോതില്‍ ബാക്ടീരിയയും യീസ്റ്റും കണ്ടെത്തിയതിനെത്തുടര്‍ന്ന് കമ്പനിക്ക് നോട്ടീസ് നല്‍കി.

ഫുഡ് സേഫ്റ്റി ഓഫിസര്‍മാരുടെ റിപ്പോര്‍ട്ട് അതാത് സംസ്ഥാനങ്ങളിലെ ഫുഡ് ആന്‍ഡ് ഡ്രഗ് കമ്മീഷണര്‍മാരുടെ പരിഗണനയിലാണ്. സംശയത്തിന്റെ നിഴലിലുള്ള ബ്രാന്‍ഡുകള്‍ക്കെതിരെ കര്‍ശന നടപടിയടുക്കുമെന്ന നിലപാടിലാണ് ഈ സംസ്ഥാനങ്ങളിലെ ഭക്ഷ്യ വകുപ്പുകള്‍. ഈ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ മറ്റു സംസ്ഥാനങ്ങളിലും പരിശോധന കര്‍ശനമാക്കാനും സാധ്യത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

New Release

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

Kerala

രക്ഷിതാക്കള്‍ പണം നല്‍കിയില്ല: സ്വന്തം വീടിന് തീയിട്ട് യുവാവ്, സംഭവം കണ്ണൂരില്‍

Kerala

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

പുതിയ വാര്‍ത്തകള്‍

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.