ലിമ: എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്ന് പെറുവില്‍ ഉണ്ടായ പ്രളയത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 113 ആയി ഉയര്‍ന്നെന്ന് കണക്കുകള്‍. സംഭവത്തില്‍ നാനൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.
20ലേറെ പ്രവിശ്യകളെയാണ് പ്രളയം ദുരിതത്തിലാഴ്‌ത്തിയത്. 20,000ലേറെ വീടുകളും 316 പാലങ്ങളും 53 സ്‌കൂളുകളും 11 ആരോഗ്യകേന്ദ്രങ്ങളും പ്രളയത്തില്‍ തകര്‍ന്നെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. 1,670 കിലോമീറ്റര്‍ റോഡാണ് ഒലിച്ചുപോയത്.
പത്തുലക്ഷത്തോളം പേരെ പ്രളയം ദുരിതത്തിലാഴ്‌ത്തിയെന്നും ഇതില്‍ 178,000ലേറെ പേര്‍ക്ക് അവരുടെ വീടുകള്‍ നഷ്ടമായെന്നുമാണ് വിവരങ്ങള്‍.















