ന്യൂദല്‍ഹി: അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി. ദിനകരനെതിരേ ദല്‍ഹി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
പാര്‍ട്ടിയുടെ രണ്ടില ചിഹ്നത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷനെ സാമ്പത്തികമായി സ്വാധീനിക്കാന്‍ ശ്രമിച്ച കേസിലാണ് ലുക്ക്ഔട്ട് നോട്ടീസ്.
ദിനകരന്‍ രാജ്യംവിട്ട് പോകാന്‍ സാധ്യയുണ്ടെന്നതിനാലാണിത്. ദല്‍ഹി പോലീസ് ജോയിന്റ് കമ്മീഷണറാണ് ഇക്കാര്യം അറിയിച്ചത്.
















