ന്യൂദല്‍ഹി: അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ന്നതുമായി ബന്ധപ്പെട്ട കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി അടക്കമുള്ളവര്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. അദ്വാനിക്ക് പുറമെ മുതിര്‍ന്ന നേതാക്കളായ മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവര്‍ അടക്കമുള്ളവരാണ് വിചാരണ നേരിടേണ്ടത്.
ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.കേസില്‍ വിചാരണ നേരിടാന്‍ തയാറെന്ന് എല്‍.കെ. അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
തര്‍ക്കമന്ദിരവുമായി ബന്ധപ്പെട്ട് രണ്ടു കേസുകള്‍. മന്ദിരം തകര്‍ന്നത് റായ്ബറേലി കോടതിയില്‍. അദ്വാനിയെ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ട ഗൂഢാലോചനക്കേസ് ലക്‌നൗ കോടതിയില്‍. രണ്ടും ഒരു കോടതിയിലേക്ക് മാറ്റണമെന്നും ഗൂഢാലോചന കേസില്‍ വെറുതെ വിട്ടവരെ വിചാരണ നടത്താന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്.
സിബിഐയുടെ വാദത്തോട് അനുകൂലിച്ച കോടതി രണ്ടര പതിറ്റാണ്ടായിട്ടും കേസില്‍ തീര്‍പ്പുണ്ടാവാത്തത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു. കേസുകളെല്ലാം ഒരു കോടതിയിലേക്ക് മാറ്റി രണ്ടു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശം നല്‍കുമെന്ന് കോടതി വാക്കാല്‍ പറഞ്ഞിരുന്നു.
















