ന്യൂദല്‍ഹി: കശ്മീരി യുവാക്കള്‍ പാക്ക് മുദ്രാവാക്ക്യങ്ങള്‍ മുഴക്കിയാണ് തങ്ങള്‍ക്ക് നേരെ കല്ലേറ് നടത്തിയതെന്ന് സിആര്‍പിഎഫ് ജവാന്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിആര്‍പിഎഫ് ജവാന്‍ വിക്കി വിശ്വകര്‍മ്മ ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
‘പാക്കിസ്ഥാന്‍ സിന്ദാബാദ്’, ‘കടന്നു പോകൂ ഇന്ത്യ, കടന്നു പോകൂ’ തുടങ്ങിയ മുദ്രാവാക്കയങ്ങളോടെയാണ് കല്ലേറുകാരായ കശ്മീരി യുവാക്കള്‍ തങ്ങളെ ആക്രമിച്ചതെന്നും ജവാന്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഞാനെന്റെ ജോലി തുടരുമെന്നും രാജ്യത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണെന്നും വിക്കി പറയുന്നു. തനിക്ക് കല്ലേറുകാരെ ഒരു ഭയവുമില്ലെന്നും രാജ്യത്തിന് വേണ്ടി അവസാന ശ്വാസം വരെ പോരാടുമെന്നും സമ്പല്‍പൂര്‍ ഗ്രാമത്തില്‍ നിന്നുള്ള വിക്കി കൂട്ടിച്ചേര്‍ത്തു.
അവധി ലഭിച്ച് നാട്ടിലെത്തിയതായിരുന്നു വിക്കി. തന്റെ മകന് അതിര്‍ത്തിയില്‍ നിയമനം ലഭിച്ചപ്പോള്‍ തെല്ലൊന്ന് പേടിച്ചതായി വിക്കിയുടെ അമ്മ പറഞ്ഞു. തന്റെ മകനെ കുറിച്ചോര്‍ത്ത് അഭിമാനം കൊള്ളുന്നതായി വിക്കിയുടെ പിതാവും വ്യക്തമാക്കി.
















