ഡറാഡൂണ്‍: രാജ്യത്തെമ്പാടും മുത്തലാക്കിനെതിരെ തര്‍ക്കവിതര്‍ക്കങ്ങള്‍ നടക്കുമ്പോള്‍ വിഷയത്തില്‍ ഇടപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും മുസ്ലീം യുവതിയുടെ അഭിനന്ദനം.
ഇസ്ലാം മതത്തില്‍ നടക്കുന്ന ഹീനമായ സംസ്‌ക്കാരത്തില്‍ വ്യതിയാനം കൊണ്ട് വരാന്‍ ശ്രമിച്ച ഇരുവരേയും അഭിനന്ദിച്ച യുവതി ഹിന്ദുത്വം സ്വീകരിക്കുന്നതാണ് ഉത്തമമെന്നും കൂട്ടിച്ചേര്‍ത്തു. മുത്തലാക്കെന്ന സമ്പ്രദായം കാരണം അനീതി അനുഭവിക്കേണ്ടി വരുന്നതിനേക്കാള്‍ നല്ലത് ഹിന്ദുത്വം സ്വീകരിക്കുന്നതാണ്. ഹിന്ദുത്വം സ്വീകരിച്ചാല്‍ വിവാഹ ബന്ധം മുത്തലാക്കെന്ന പ്രഹസന വാചകത്തില്‍ അവസാനിക്കില്ലെന്നും യുവതി ചൂണ്ടിക്കാട്ടി.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുത്തലാക്കിനെതിരെ രംഗത്ത് വന്നിരുന്നു. മോശപ്പെട്ട സാമൂഹിക ആചാരമാണ് മുത്തലാക്കെന്നും ഇത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മുത്തലാക്ക് നിര്‍ത്തലാക്കണമെന്ന് യോഗി ആദിത്യനാഥും ആഹ്വാനം ചെയ്തിരുന്നു. വിഷയത്തില്‍ മൗനം പാലിക്കുന്നവര്‍ ക്രിമിനലുകളാണെന്നും ഇതിനെതിരെ പൊതുവായ നിയമം കൊണ്ടു വരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുത്തലാക്ക് വിഷയത്തില്‍ സംവാദങ്ങള്‍ നടന്നുകൊണ്ടിരിക്കയാണ്. എന്നാല്‍ ഈ വിഷയത്തില്‍ പലരുടെയും മൗനം ദ്രൗപതിയുടെ വസ്ത്രക്ഷേപത്തെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
















